Sports

ക്രിക്കറ്റ് ലോകകപ്പിലെ ആദ്യസെമിയില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന് ജയം. ന്യൂസിലാന്റ് ഉയര്‍ത്തിയ 239 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സകലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഫൈനലിലേക്കുള്ള ഇന്ത്യന്‍ സ്വപ്നം തകര്‍ന്നുവീണു. രവീന്ദ്ര ജഡേജ പുറത്തെടുത്ത അസാമാന്യ പോരാട്ടവീര്യമാണ് ഇന്ത്യയ്ക്ക് അവസാന ഓവറിലേക്ക് ആയുസ് നീട്ടിനല്‍കിയത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ രോഹിത് ശര്‍മ്മ മുതല്‍ ഒന്നൊന്നായി കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജഡേജധോണി സഖ്യമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 92 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയെ സെഞ്ച്വറി കൂട്ടുകെട്ട് നേടിയ ഇരുവരും മുന്നോട്ടുനയിക്കുകയായിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തിയ കിവികള്‍ വിജയം

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ മഴ മൂലം നിര്‍ത്തിവച്ചപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയുടെ ഒരു ചിത്രം പ്രചരിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നു ആരാധകര്‍. ജൂലൈ ആറിന് ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തതാണ് ചിത്രം. ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ടീം

ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് ടേക്കര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ഷമി. ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ ഷമി തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായിരുന്നു. സെമിഫൈനലില്‍ വളരെ അപ്രതീക്ഷിതമായാണ് ഷമി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല.

ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള ആദ്യഘട്ടത്തിലെ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നോട്ടിങ്ങാമില്‍ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്ത് പോലും എറിയാതെയാണ് ഒഴിവാക്കിയത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇരുടീമുകളും സെമി കളിക്കാനെത്തുമ്പോള്‍ വീണ്ടും മഴ ഭീഷണിയാവുകയാണ്. രാവിലെ തന്നെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സരം വൈകിയേക്കുമെന്നും

ലോക കപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പായപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് കടുത്ത ആശങ്കയില്‍. സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് കാലാവസ്ഥാ പ്രവചന കേന്ദ്രത്തില്‍ നിന്നും പുറത്ത് വരുന്നത്. ജൂലൈ 11ന് എഡ്ജ്ബാസ്റ്റണില്‍ നിശ്ചയിച്ചിരിക്കുന്ന ഈ മത്സരത്തില്‍ കടുത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ജസ്പ്രീത് ബുംറയുടെ ബൗളിംഗ് പ്രകടനവും ഇന്ത്യയെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 'മനോഹരമായാണ് അദ്ദേഹം പന്തെറിയുന്നത്. പക്ഷെ വിക്കറ്റ് കിട്ടുന്നില്ല. എന്നാല്‍ ലങ്കയ്‌ക്കെതിരായ മത്സരം എനിക്ക് സന്തോഷം പകരുന്നതാണ്. മൂന്നുവിക്കറ്റാണ് ബുംറയ്ക്ക് ലഭിച്ചത്. വിക്കറ്റ് കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തെ അത്

ലോകകപ്പില്‍ ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക 10 റണ്‍സിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇതോടെ ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 325 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 49.5 ഓവറില്‍ 315 റണ്‍സില്‍ പുറത്തായി. ഓസീസിനായി

ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പാകിസ്ഥാന്‍ പുറത്തായി. ബംഗ്ലാദേശിനെതിരെ എത്തിപ്പെടാനാകാത്ത മാര്‍ജിനില്‍ അവര്‍ക്ക് വിജയിക്കേണ്ടിയിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 315 റണ്‍സേ നേടാനായുള്ളൂ. ബംഗ്ലാദേശിനെ ഏഴ് റണ്‍സിനെങ്കിലും പുറത്താക്കിയാല്‍ മാത്രമേ പാകിസ്ഥാന് സെമിയില്‍ എത്താനാവുമായിരുന്നുള്ളൂ. എന്നാല്‍ ബംഗ്ലാദേശ് ഏഴ് റണ്‍സ് കടന്നതോടെ തന്നെ പാകിസ്ഥാന്

ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 94 റണ്‍ണസിന് തോല്‍പ്പിച്ചിട്ടും പാക്കിസ്ഥാന്‍സെമിയില്‍ നിന്ന് പുറത്ത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 315 റണ്‍സ് നേടിയെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമിയില്‍ എത്തണമെങ്കില്‍ ബംഗ്ലാദേശിനെ 7 റണ്‍സിന് പുറത്താക്കണമായിരുന്നു. മറുപടി ബാറ്റിങ് നിര പാക്കിസ്ഥാന്‍ ബോളിങ്ങില്‍ തകര്‍ന്നു. 45ാം ഓവറില്‍ 221 റണ്‍സിന് ഓള്‍