Indian

'മകള്‍ ആണ്‍കുട്ടികളോട് സംസാരിക്കുന്നു'; അഞ്ചാം ക്ലാസുകാരിയെ മാതാപിതാക്കള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി ; കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി
 മകള്‍ സ്‌കൂളിലെ ആണ്‍കുട്ടികളോട് സംസാരിച്ചതിന് അഞ്ചാംക്ലാസുകാരിയായ കനാലിലേക്ക് തള്ളിയിട്ട് മാതാപിതാക്കള്‍.എന്നാല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. മീററ്റ് സ്വദേശികളായ ബബ്ലൂവും ഭാര്യ റൂബിയും സെപ്റ്റംബര്‍ ഒന്നിനാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നല്‍കിയ അന്വേഷണത്തിന് മകളെ ഇരുവരും ചേര്‍ന്ന് കനാലിലേക്ക് തള്ളിയിട്ടതാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ദമ്പതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നിരവധി ആണ്‍കുട്ടികളുമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതില്‍ പ്രകോപിതരായി മകളെ അവളെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെ ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ്

More »

'പഠനത്തില്‍ മകനേക്കാള്‍ മികവ് പുലര്‍ത്തി'; മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു
പുതുച്ചേരിയിലെ കാരയ്ക്കലില്‍ മകന്റെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനെയാണ് സഹപാഠിയുടെ അമ്മ സഹായറാണി വിക്ടോറിയ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഠനത്തില്‍ മകനേക്കാള്‍ മികവ് ബാല മണികണ്ഠന്‍ പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയ്ക്ക്

More »

'20 കിലോമീറ്റര്‍ പിന്നിട്ടത് ഒന്‍പത് മിനിറ്റില്‍ ; മിസ്ത്രിയുടെ മരണത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി പൊലീസ്
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി പൊലീസ്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മിസ്ത്രി സഞ്ചരിച്ച കാര്‍ 20 കിലോമീറ്റര്‍ പിന്നിട്ടത് ഒന്‍പത് മിനിറ്റിലാണെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മരിച്ച സൈറസ് മിസ്ത്രിയും മരിച്ച ജെഹാംഗീര്‍

More »

ഹനുമാന്‍ വേഷപ്രകടനത്തിനിടെ സ്റ്റേജില്‍ വീണ് മരിച്ച് കലാകാരന്‍; അഭിനയമെന്ന് കരുതി കാണികള്‍
ഗണേശോത്സവത്തിന്റെ ഭാഗമായി ഹനുമാന്‍ വേഷത്തില്‍ സ്റ്റേജില്‍ പ്രകടനം നടത്തുന്നതിനിടെ കുഴഞ്ഞ് വീണ് കലാകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിലെ ഭജന സംഘത്തിലെ രവി ശര്‍മ എന്ന കലാകാരനാണ് മരിച്ചത്. എന്നാല്‍ കാണികള്‍ വിചാരിച്ചത് നൃത്തത്തിന്റെ ഭാഗമായാണ് അദ്ദേഹം വീണ് കിടക്കുന്നതെന്നാണ്. അതു കൊണ്ട് തന്നെ നടന്റെ പ്രകടനത്തിന് അവരെല്ലാവരും കയ്യടിക്കുന്നുമുണ്ട്. അല്‍പ്പനേരം

More »

ദളിത് വിദ്യാര്‍ത്ഥികള്‍ വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ പറഞ്ഞു; സ്‌കൂള്‍ പാചകക്കാരന്‍ അറസ്റ്റില്‍
രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചതിന് പാചകക്കാരന്‍ അറസ്റ്റില്‍. ഉദയ്പൂര്‍ ജില്ലയിലെ ബറോഡിയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ പാചകക്കാരനായ ലാലാ റാം ഗുര്‍ജാര്‍ ആണ് അറസ്റ്റിലായത്. പാകം ചെയ്ത ഭക്ഷണം രണ്ട് ദളിത് പെണ്‍കുട്ടികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയത് ലാലാ റാമിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഭക്ഷണം

More »

'റോക്കി ഭായിയെപ്പോലെ ഗാങ്സ്റ്റര്‍, പൊലീസുകാര്‍ അടുത്ത ടാര്‍ഗറ്റ്'; ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ല, അഞ്ചാമത്തെയാളേയും കൊന്നുവെന്ന് ഭോപ്പാല്‍ സീരിയല്‍ കില്ലര്‍
മധ്യപ്രദേശിലെ സാഗര്‍ നഗരത്തെ ഭീതിയിലാഴ്ത്തിയ സീരിയല്‍ കില്ലര്‍ തന്റെ അഞ്ചാമത്തെ ഇരയെയും കൊന്നതായി വെളിപ്പെടുത്തിയെന്ന് പൊലീസ്. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് താന്‍ മറ്റൊരാളെ കൊന്നുവെന്ന് പ്രതി വെളിപ്പെടുത്തിയത്. ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ലെന്നും അതിനാലാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കെജിഎഫ് സിനിമയിലെ 'റോക്കി ഭായി'യെ പോലെ

More »

വിലക്കയറ്റം; കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ന് കോണ്‍ഗ്രസ് മഹാറാലി, രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസിന്റെ റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കുക.  രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം മോദി സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന  ജില്ലാ  ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ കഴിഞ്ഞ മാസം 17 മുതല്‍

More »

ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു; മുന്‍ പാക് താരം ഇന്‍സമാമുല്‍ ഹഖിന്റെ വെളിപ്പെടുത്തല്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആ?ഗ്രഹം പ്രകടിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ ബാറ്റര്‍ ഇന്‍സമാമുല്‍ ഹഖ്. ഒരു അഭിമുഖത്തിനിടെയാണ് ഇന്‍സമാമുല്‍ ഹഖിന്റെ വെളിപ്പെടുത്തല്‍. 'പാകിസ്താന്‍ അണ്‍ടോള്‍ഡ്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.'ഇന്ത്യന്‍ ടീമിന്റെ പാക്

More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയില്‍
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ശനിയാഴ്ച ഒഡീഷയിലെ രായഗഡ ജില്ലയിലാണ് സംഭവം. ജില്ലയിലെ കാശിപൂര്‍ ബ്ലോക്കിലെ ടിക്കിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒസാപദ ഗ്രാമത്തിലാണ് സംഭവം. ദിവസ വേതനക്കാരിയായ റിമ മാജിയാണ് കൊല്ലപ്പെട്ടത്. പ്രതി രസിക പ്രധാന്‍ പെണ്‍കുട്ടിയെ

More »

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്‍ഡ്യാ സഖ്യം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി നിരാശനാണെന്നും അതിനാലാണ് മുസ്‌ലിങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം, വിവാഹമോചിതയായി മകള്‍ വീട്ടിലേക്ക്: ആഘോഷപൂര്‍വം വീട്ടിലേക്ക് ക്ഷണിച്ച് അച്ഛന്‍

വിവാഹമോചിതയായ മകളെ ആഘോഷത്തോടെ വീട്ടിലേക്ക് ക്ഷണിക്കുന്ന അച്ഛന്റെ വീഡിയോ വൈറല്‍. ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്ന അനില്‍ കുമാര്‍ ആണ് മകള്‍ ഉര്‍വിക്ക് (36) ആഘോഷപൂര്‍വമായ വരവേല്‍പ് നല്‍കിയത്. ന്യൂഡല്‍ഹിയിലെ പാലം എയര്‍പോര്‍ട്ടില്‍ എന്‍ജിനീയറായ ഉര്‍വി 2016ലാണ് കമ്പ്യൂട്ടര്‍

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി, മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിര്‍ത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. മൂന്ന് സ്‌കൂളുകള്‍ക്ക് നേരെയാണ് ഇമെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് സ്‌കൂളിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. പരിശോധന തുടരുകയാണ്. ചാണക്യപുരിയിലുള്ള സന്‍സ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍,

ഉന്നതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചു; കോളേജ് അധ്യാപികയ്ക്ക് 10 വര്‍ഷം തടവ്

ഉന്നത ഉദ്യോഗസ്ഥരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസില്‍ കോളേജ് അധ്യാപികയ്ക്ക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. തമിഴ്‌നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാര്‍ ജീവനോടെ തിരിച്ചെത്തി ; കൊലപാതക കേസില്‍ അന്വേഷണം നടക്കവേ ട്വിസ്റ്റ്

കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാര്‍ ജീവനോടെയുണ്ടെന്നറിഞ്ഞതിന്റെ അമ്പരപ്പിലാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ഒരു കുടുംബം. സിനിമയെ വെല്ലുന്ന കഥയെന്നാണ് സംഭവത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇവരെ കാണാതായത്. ഇരുവരും കൊല്ലപ്പെട്ടെന്ന്

'ബീഹാറില്‍' ഹനുമാന്‍ കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി

ബജ്‌റംഗബലി കൃപയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചോദിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി. ബീഹാറിലെ ഖഗഡിയ ലോക്‌സഭാ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് ഹനുമാന്‍ പ്രത്യക്ഷപ്പെട്ടത്. ഹനുമത് ജയന്തി ദിനത്തിലിറങ്ങിയ പോസ്റ്ററില്‍ പാര്‍ട്ടിയുടെ ചുവപ്പ്