Indian

പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറവ്; ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെയും ക്ലാര്‍ക്കിനെയും മരത്തില്‍ കെട്ടിയിട്ട് തല്ലി
ഒമ്പതാം ക്ലാസിലെ പ്രായോഗിക പരീക്ഷക്ക് കുറഞ്ഞ മാര്‍ക്ക് നല്‍കിയെന്നാരോപിച്ച് കണക്ക് അധ്യാപകനെയും സ്‌കൂള്‍ ക്ലാര്‍ക്കിനെയും വിദ്യാര്‍ഥികള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. സുമന്‍ കുമാര്‍ എന്ന കണക്ക് അധ്യാപകനെയും സോനെറാം ചൗരെ എന്ന ക്ലാര്‍ക്കിനെയും വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. പരീക്ഷയെഴുതിയ 32 വിദ്യാര്‍ഥികളില്‍ 11 പേര്‍ പരാജയപ്പെട്ടിരുന്നു. ഇവരാണ് സ്‌കൂളിലെത്തി ഇരുവരെയും മര്‍ദ്ദിച്ചത്. എന്നാല്‍, ഇരുവരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും ഗോപികന്ദര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നിത്യാനന്ദ് ഭോക്ത പറഞ്ഞു. കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നു പറഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ പരാതി

More »

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഗാന്ധി കുടുംബം മത്സരിക്കില്ല
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം മത്സരിക്കില്ല. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നോമിനേഷന്‍ നല്‍കില്ല. താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. അങ്ങനെ എങ്കില്‍ ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ അധ്യക്ഷ

More »

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : അശോക് ഗെലോട്ടെങ്കില്‍ മല്‍സരത്തിന് സാധ്യത,ജി 23യില്‍ നിന്ന് ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരത്തിന് സാധ്യത. അശോക് ഗെലോട്ടിനെ നിര്‍ദേശിച്ചാല്‍ ജി 23 നേതാക്കള്‍ ശശി തരൂരിനെ നിര്‍ത്തിയേക്കും. ഗാന്ധി കുടുംബത്തില്‍ നിന്ന് ആകും അധ്യക്ഷനെത്തുന്നതെങ്കില്‍ മല്‍സരം ഉണ്ടാകില്ല. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ പ്രസിഡണ്ടിന് കഴിയുമെന്ന് തരൂര്‍ പറയുന്നു.  എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട്

More »

യുപിയില്‍ തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടില്‍; 'വാങ്ങിയത് രണ്ട് ലക്ഷത്തിന്
ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കളുടെ കൂടെ ഉറങ്ങി കിടക്കുമ്പോള്‍ തട്ടികൊണ്ടുപോയ കുഞ്ഞിനെ ബിജെപി നേതാവിന്റെ വീട്ടില്‍ കണ്ടെത്തി. ഫിറോസാബാദിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നാണ് ഏഴു വയസുള്ള ആണ്‍ കുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. സിസി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാവും കോര്‍പ്പറേഷന്‍

More »

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ നിരോധിക്കുന്നുവെന്ന റിപ്പോര്‍ട്ട് ; വ്യക്തത വരുത്തി കേന്ദ്രം
രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ക്ക് വിലക്കുവരുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍. നിലവില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'നിലവില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് പദ്ധതികളൊന്നുമില്ല. 12,000

More »

പ്രണയം നിരസിച്ചു; പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി
ജാര്‍ഖണ്ഡില്‍ പ്രണയാര്‍ഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ധുംകയിലാണ് സംഭവം. അങ്കിത എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രതി ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച്ച വീട്ടില്‍ ഉറങ്ങി കിടന്ന അങ്കിതയുടെ ദേഹത്തേക്ക് ഷഫീക്ക് ജനലിലൂടെ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു.

More »

പത്താം ക്ലാസ് മുതല്‍ 20 കാരനുമായി ഡേറ്റിങ് ; പതിനേഴുകാരി വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വര്‍ണം
പത്താംക്ലാസ് മുതല്‍ 20കാരണമായി ഡേറ്റിങ് നടത്തിയ പെണ്‍കുട്ടി ആണ്‍സുഹൃത്തിന് വേണ്ടി വീട്ടില്‍ നിന്ന് 1.9 കിലോ ഗ്രാം സ്വര്‍ണ്ണവും 5 കിലോ ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചു. വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും നഷ്ടപ്പെട്ടതറിഞ്ഞ് പിതാവ് മകളെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. 20കാരനായ ആണ്‍സുഹൃത്ത് തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് സ്വര്‍ണ്ണവും വെള്ളിയും

More »

വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു
ഈ വരുന്ന സെപ്റ്റംബര്‍ നാലിന് വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു.ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 21 വയസ്സുള്ള രേഷ്മയാണ് പിതാവ് മുഹ്മ്മദ് ഫരിയാദി(55) ന്റെ ആക്രമണത്തില്‍ മരിച്ചത്. ഭക്ഷണം വിളമ്പാന്‍ വൈകിയതാണ് കാരണമെന്നു പൊലീസ് പറയുന്നു.രേഷ്മ ഭക്ഷണം വിളമ്പാന്‍ വൈകുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ

More »

കാമുകിയും സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു
കാമുകിയും സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങാണ് (27)മരിച്ചത്. രാഹുലിന്റെ മരണത്തില്‍ കാമുകിയ്‌ക്കെതിരേ പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. അമ്മ വീണാദേവിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കാമുകിയായ സോനം അലിയും ഇവരുടെ സഹോദരനും ബീഫ്

More »

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കുഞ്ഞ് ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറല്‍

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകള്‍ നിലയില്‍

ആം ആദ്മി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി രാജിവച്ചു. ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ എതിര്‍ത്തിരുന്നു. അരവിന്ദര്‍ സിംഗ് ലൗലിയുടെ രാജിക്കത്തില്‍

നിങ്ങളുടെ മക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കും; പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്നലെയാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുവില്‍ തിരഞ്ഞെടുപ്പ് റാലിയെ

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായി സുനിത കെജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടി പ്രചാരണത്തില്‍ സജീവമായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. കിഴക്കന്‍ ഡല്‍ഹിയെ ഇളക്കി മറിച്ചായിരുന്നു സുനിത കെജ്‌രിവാളിന്റെ റോഡ് ഷോ. കെജ്‌രിവാളിനെ സ്വീകരിച്ചത് പോലെ സുനിത കെജ്‌രിവാളിനെയും ഡല്‍ഹി ജനത സ്വീകരിക്കും എന്നാണ് ആം ആദ്മി

സുഹൃത്തുമായി സ്ഥിരമായി വീഡിയോ കോള്‍ ; ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖര്‍ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും

കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് മോദി; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്രമോദിയെന്ന പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ഇത്തരം അമ്മാവന്മാര്‍ എല്ലാ കാര്യങ്ങളെ കുറിച്ചും നിരന്തരമായി പരാതിപ്പെടുന്നവരും വെറുതെയിരുന്ന് അഭിപ്രായം പറയുന്നവരുമായിരിക്കും. സ്വത്തിന്റെയും പൈതൃക നികുതിയുടെയും പേരില്‍