യുപിയില്‍ തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടില്‍; 'വാങ്ങിയത് രണ്ട് ലക്ഷത്തിന്

യുപിയില്‍ തട്ടിക്കൊണ്ടുപോയ കുഞ്ഞ് ബിജെപി നേതാവിന്റെ വീട്ടില്‍; 'വാങ്ങിയത് രണ്ട് ലക്ഷത്തിന്
ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കളുടെ കൂടെ ഉറങ്ങി കിടക്കുമ്പോള്‍ തട്ടികൊണ്ടുപോയ കുഞ്ഞിനെ ബിജെപി നേതാവിന്റെ വീട്ടില്‍ കണ്ടെത്തി. ഫിറോസാബാദിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നാണ് ഏഴു വയസുള്ള ആണ്‍ കുഞ്ഞിനെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം നടന്നത്. സിസി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വിനീത അഗര്‍വാളും ഭര്‍ത്താവും 2 ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങിയതെന്ന് കണ്ടെത്തിയത്. ഇവര്‍ക്ക് നിലവില്‍ ഒരു മകളുണ്ട്. ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം കൊണ്ടാണ് ഇവര്‍ 'ഡോക്ടര്‍'മാരില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ 'ഡോക്ടര്‍മാര്‍' കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി വില്‍പന നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്ന് പൊലീസ് വ്യക്തമാക്കി. തട്ടികൊണ്ടുപോയ സംഘത്തിലെ എട്ടു പേര്‍ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. സംഘത്തിന്റെ ഭാഗമായ രണ്ട് ഡോക്ടര്‍മാരാണ് ആശുപത്രി നടത്തുന്നത്. ഇതില്‍ ദീപ് കുമാര്‍ എന്നയാളാണ് കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends