പത്താം ക്ലാസ് മുതല്‍ 20 കാരനുമായി ഡേറ്റിങ് ; പതിനേഴുകാരി വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വര്‍ണം

പത്താം ക്ലാസ് മുതല്‍ 20 കാരനുമായി ഡേറ്റിങ് ; പതിനേഴുകാരി വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വര്‍ണം
പത്താംക്ലാസ് മുതല്‍ 20കാരണമായി ഡേറ്റിങ് നടത്തിയ പെണ്‍കുട്ടി ആണ്‍സുഹൃത്തിന് വേണ്ടി വീട്ടില്‍ നിന്ന് 1.9 കിലോ ഗ്രാം സ്വര്‍ണ്ണവും 5 കിലോ ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചു. വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും നഷ്ടപ്പെട്ടതറിഞ്ഞ് പിതാവ് മകളെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. 20കാരനായ ആണ്‍സുഹൃത്ത് തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് സ്വര്‍ണ്ണവും വെള്ളിയും തട്ടിയെടുത്തെന്ന് പെണ്‍കുട്ടി പിതാവിനോട് പറഞ്ഞു. തുടര്‍ന്ന് പിതാവ് ബ്യാതരായണപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 20കാരനായ ബി കോം വിദ്യാര്‍ഥിക്കെതിരേ പോലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.

45കാരനായ പെണ്‍കുട്ടിയുടെ പിതാവ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. 2018ല്‍ അദ്ദേഹത്തിന്റെ പിതാവും 2021ല്‍ ഭാര്യയും മരിച്ചിരുന്നു. ഇതില്‍ മാനസികമായി തളര്‍ന്നതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്ന ആഭരണങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പറ്റിയിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എത്തി ആഭരണങ്ങളുടെ പ്രീമിയം അടക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് വീട്ടില്‍ നിന്ന് ഇവയൊക്കെ നഷ്ടപ്പെട്ട വിവരം ഇയാള്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ ആണ്‍സുഹൃത്തിനെക്കുറിച്ച് പെണ്‍കുട്ടി പിതാവിനോട് പറയുകയായിരുന്നു.

പെണ്‍കുട്ടിയുമായി ഡേറ്റിങ്ങിലായിരുന്നു എന്ന കാര്യം ആണ്‍കുട്ടി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടി വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച് തനിക്ക് തന്നു എന്ന കാര്യം ആണ്‍കുട്ടി സമ്മതിച്ചു, എന്നാല്‍ താന്‍ പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്തിട്ടില്ലെന്നാണ് ആണ്‍കുട്ടി പറയുന്നതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി വേറെ ആര്‍ക്കെങ്കിലും ഇത്തരത്തില്‍ സ്വര്‍ണ്ണം കൊടുത്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.

Other News in this category



4malayalees Recommends