കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : അശോക് ഗെലോട്ടെങ്കില്‍ മല്‍സരത്തിന് സാധ്യത,ജി 23യില്‍ നിന്ന് ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : അശോക് ഗെലോട്ടെങ്കില്‍ മല്‍സരത്തിന് സാധ്യത,ജി 23യില്‍ നിന്ന് ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരത്തിന് സാധ്യത. അശോക് ഗെലോട്ടിനെ നിര്‍ദേശിച്ചാല്‍ ജി 23 നേതാക്കള്‍ ശശി തരൂരിനെ നിര്‍ത്തിയേക്കും. ഗാന്ധി കുടുംബത്തില്‍ നിന്ന് ആകും അധ്യക്ഷനെത്തുന്നതെങ്കില്‍ മല്‍സരം ഉണ്ടാകില്ല. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ പ്രസിഡണ്ടിന് കഴിയുമെന്ന് തരൂര്‍ പറയുന്നു.

എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് ഇതുവരെ ശശി തരൂര്‍ എം പി പ്രതികരിച്ചിട്ടില്ല . ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ശശി തരൂരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രീതിയോട് ശശി തരൂര്‍ കടുത്ത എതിര്‍പ്പിലാണ്.കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് കൂടി മല്‍സരം വേണമായിരുന്നു എന്നാണ് ശശി തരൂര്‍ പറയുന്നത്.

അടുത്ത മാസം 20നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്താണ്. അദ്ധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ ഇരുവരും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. കുടംബത്തിന് പുറത്തു നിന്നൊരാള്‍ ഈ സാഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശവും ചില നേതാക്കള്‍ മുന്നോട്ട് വക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ഭിന്നതയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ നീളാന്‍ കാരണം. അശോക് ഗലോട്ടിന്റെ പേര് ഉയര്‍ന്നെങ്കിലും എതിര്‍ത്ത് മത്സരിക്കും എന്നാണ് ജി 23 ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.

Other News in this category



4malayalees Recommends