Indian

'കോണ്‍ഗ്രസ് ഇല്ലാതെ മൂന്നാം മുന്നണി സാധ്യമല്ല, ഇപ്പോഴും രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, കോണ്‍ഗ്രസിനെ ഒപ്പം കൊണ്ടുപോകേണ്ടത് പ്രധാനം ; ശരദ് പവാര്‍
കോണ്‍ഗ്രസില്ലാതെ മൂന്നാം മുന്നണി സാധ്യമല്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്കിടയിലാണ് പവാറിന്റെ പ്രതികരണം. 'കോണ്‍ഗ്രസ് ഇല്ലാതെ മൂന്നാം മുന്നണി സാധ്യമല്ല. ഇപ്പോഴും രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ കോണ്‍ഗ്രസിനെ ഒപ്പം കൊണ്ടുപോകേണ്ടത് പ്രധാനമാണ്', പവാര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ മുന്നണി രൂപീകരിക്കാന്‍ സാധ്യമല്ലെന്നാണ് പവാര്‍ ചൂണ്ടിക്കാണിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള ചില പ്രതിപക്ഷ നേതാക്കള്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മൂന്നാം മുന്നണി രൂപീകരിക്കാനള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്

More »

ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തത്തില്‍ 6 മരണം
ആന്ധ്ര പ്രദേശിലെ എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. നൈട്രിക് ആസിഡും മോണോമീഥെയ്‌ലും ചോര്‍ന്നാണ് അപകടമുണ്ടായത്. അപകട സമയത്ത് ലാബില്‍ മുപ്പതോളം പേരുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് വാതകച്ചോര്‍ച്ച ഉണ്ടായത്. ഇത് തീപിടിത്തത്തിനു

More »

കമ്പനിയുടെ വളര്‍ച്ചയ്ക്കു സഹായിച്ച ജീവനക്കാര്‍ക്ക് സമ്മാനം ' 10 കോടിയോളം രൂപ ചെലവഴിച്ച് 100 കാറുകള്‍ വാങ്ങി നല്‍കി ഉടമകള്‍
ഐടി സ്ഥാപനമായ 'ഐഡിയാസ് 2 ഐടി' കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയ വ്യത്യസ്തമായ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്കു സഹായിച്ച ജീവനക്കാര്‍ക്ക് കമ്പനിയുടെ ലാഭത്തില്‍ നിന്നും 10 കോടിയോളം രൂപ ചെലവഴിച്ച് 100 കാറുകള്‍ വാങ്ങി നല്‍കിയിരിക്കുകയാണ് ഉടമകള്‍. ഐഡിയാസ് 2 ഐടി സ്ഥാപകനും ചെയര്‍മാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ്

More »

ഭാര്യയെ ഒരു രാത്രി കൂടെ അയക്കൂ ; മേലുദ്യോഗസ്ഥന്റെ ആവശ്യത്തിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു
ഉത്തര്‍പ്രദേശില്‍ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം വൈദ്യുതിവകുപ്പിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സ്ഥലംമാറ്റം വേണമെങ്കില്‍ 'ഭാര്യയെ ഒരു രാത്രി അയക്കണമെന്ന മേലുദ്യോഗസ്ഥന്റെ ആവശ്യം ഉയര്‍ന്നതിനു പിന്നാലെയാണ് യുവാവ് തീകൊളുത്തി ജീവനൊടുക്കിയത്. ലഖിംപൂരിലെ ജൂനിയര്‍ എഞ്ചിനീയറുടെ ഓഫീസിന് പുറത്താണ് 45 കാരനായ ഗോകുല്‍ പ്രസാദ് ഡീസല്‍ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഉടനടി

More »

പ്രണയബന്ധമായിരുന്നു; 14കാരി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച സംഭവത്തില്‍ മമത ; പ്രസ്താവന വിവാദത്തില്‍
നാദിയ ജില്ലയില്‍ 14 വയസുകാരി ബലാത്സംഗത്തിനിരയായെന്ന റിപ്പോര്‍ട്ടിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവന വിവാദമാകുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗം മൂലം മരിച്ചുവെന്ന് അവര്‍ പറയുന്ന കഥയെ നിങ്ങള്‍ ബലാത്സംഗം എന്ന് വിളിക്കുമോ? അവള്‍ ഗര്‍ഭിണിയായിരുന്നോ അതോ പ്രണയബന്ധം ഉണ്ടായിരുന്നോ? അവര്‍ അന്വേഷിച്ചിട്ടുണ്ടോ? എന്നായിരുന്നു

More »

ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എങ്ങനെ പിടിച്ചുനില്‍ക്കുമായിരുന്നു; ഉദ്ധവ് താക്കറെ
ബിജെപിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്ത് പ്രശ്‌നമാണ് ഉന്നയിക്കുകയെന്ന് താക്കറെ ചോദിച്ചു. കോലാപൂര്‍ നോര്‍ത്ത് സീറ്റില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മഹാ വികാസ് അഘാഡിയുടെ (എംവിഎ) സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ വെര്‍ച്വല്‍ ക്യാമ്പയിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു

More »

പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം
പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് മകന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സെഹോറിലാണ് ദാരുണ സംഭവം. പിതാവ് പാമ്പിനെ തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് 12കാരനായ മകന്‍ മരിച്ചു. ബുധ്‌നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ 12 വയസ്സുകാരനായ മകന്‍ രോഹിത്താണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനാണ്

More »

എ സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ; കുട്ടികളുള്‍പ്പെടെ നാല് മരണം
കര്‍ണാടകയിലെ വിജയനഗര ജില്ലയില്‍ എ സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി മാരിയമ്മനഹള്ളിയിലാണ് സംഭവം. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ചന്ദ്രലേഖ (38), മക്കളായ ആര്‍ദ്വിക് (16), പ്രേരണ (8) എന്നിവരാണ് മരിച്ചത്. രണ്ടു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലിയിലാണ് തീപിടുത്തമുണ്ടായത്. നാല് പേരും മുറിയില്‍

More »

യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു ; അക്കൗണ്ടിലെ യോഗിയുടെ ഫോട്ടോ മാറ്റി പകരം കാര്‍ട്ടൂണ്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ അക്കൗണ്ടിലെ യോഗിയുടെ ഫോട്ടോ മാറ്റി പകരം കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്യുകയും നൂറിലധികം ട്വീറ്റുകള്‍ പങ്കുവെക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. പ്രൊഫൈല്‍ ചിത്രം മാറ്റിയതിന് പിന്നാലെ ട്വിറ്ററില്‍ അനിമേഷന്‍ എങ്ങനെ

More »

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ ഗാന്ധി

തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണമെന്ന് റായ്ബറേലിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മടിയില്‍ കിടത്തി സെല്‍ഫി ; ചിത്രം ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. എതാ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന് കൂലിപ്പണിയും ഭാര്യ

സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി സ്‌കൂളില്‍ പോയിട്ട് തിരിച്ച് എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍

'സഹോദരിയെന്ന നിലയില്‍ രാഹുല്‍ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു': പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് നേതാവും റായ്ബറേലി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ഗാന്ധിയുടെ വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ സഹോദരന്‍ വിവാഹിതനും സന്തോഷവാനും പിതാവാകാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഡോക്ടറാവാന്‍ ആഗ്രഹിച്ചെങ്കിലും വിധി വില്ലനായി ; പെണ്‍കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്ത് കുടുംബം

പത്താംക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 16 വയസ്സുകാരി മസ്തിഷ്‌ക രക്തസ്രാവം മൂലം മരിച്ചു. ഗുജറാത്തിലെ മോര്‍ബിയില്‍ ബുധനാഴ്ചയാണ് സംഭവം. ഹീര്‍ ഗെതിയ എന്ന പെണ്‍കുട്ടിയാണ് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയത്. ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി

താന്‍ ഒരിക്കലും ഹിന്ദുമുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല,ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഉണ്ടാകാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നു ; പ്രധാനമന്ത്രി

താന്‍ ഒരിക്കലും ഹിന്ദുമുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കിയതിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളെ ലക്ഷ്യമിട്ടായിരുന്നു തന്റെ പ്രതികരണമെന്നും നരേന്ദ്ര