Indian

രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ അറസ്റ്റില്‍ ; ബലാത്സംഗത്തിനിടെ നിലവിളിച്ച പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ്
രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ അത്തിബെലെയിലാണ് ഈ ദാരുണ സംഭവമുണ്ടായത്. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെണ്‍കുട്ടിയുടെ കൂടെ കാറില്‍ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.  ബലാത്സംഗത്തിനിടെ നിലവിളിച്ച പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കത്തില്‍ കാര്‍ യാത്രക്കിടെ സഡന്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ മുന്‍ സീറ്റിലിരുന്ന പെണ്‍കുട്ടി വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് ആദ്യം പ്രതി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ വാദത്തില്‍ സംശയം തോന്നിയ പൊലീസുകാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മാര്‍ട്ടത്തില്‍

More »

സമയ ദോഷത്തിന് കാരണം ജനിച്ച കുഞ്ഞെന്ന് ജ്യോത്സ്യന്‍ ; നാലു മാസം പ്രായമുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി അമ്മ
തന്റെ മോശം സമയത്തിന് കാരണം കുഞ്ഞിന്റെ നക്ഷത്രദോഷമാണന്ന് ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്ന് അമ്മ മകനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. പളനിയിലാണ് സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ സമീപത്തുള്ള പാലാര്‍ പുഴയില്‍ എറിഞ്ഞത്. മഹേശ്വരന്‍ലത ദമ്പതികളുടെ മകന്‍ ഗോകുലാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ മകന്റെ ജനനം മുതല്‍ തനിക്ക് സമയം മോശമായിരുന്നെന്നാണ് ലത പറയുന്നത്. ജനിച്ചപ്പോള്‍

More »

തമിഴ്‌നാട്ടില്‍ ബസില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ബിയര്‍ കുടിച്ച സംഭവം ; അന്വേഷണം തുടങ്ങി പൊലീസും വിദ്യാഭ്യാസ വകുപ്പും
തമിഴ്‌നാട്ടില്‍ സഞ്ചരിക്കുന്ന സര്‍ക്കാര്‍ ബസില്‍ വച്ച് ബിയര്‍ കുടിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനികളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പൊലീസും വിദ്യാഭ്യാസ വകുപ്പും. വിദ്യാര്‍ത്ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി ഉപദേശിക്കാനും താക്കീത് നല്‍കാനുമാണ് ആലോചിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.സ്‌കൂള്‍ വിട്ടപ്പോഴാണ് ഇത്തരമൊരു സംഭവം നടന്നതെന്നും വിദ്യാര്‍ഥിനികള്‍ക്ക്

More »

കശ്മീര്‍ ഫയല്‍സിനെതിരെ പോസ്റ്റിട്ടു : രാജസ്ഥാനില്‍ ദലിത് യുവാവിന്റെ മുഖം ക്ഷേത്രനിലത്ത് ഉരപ്പിച്ചു
ദ കശ്മീര്‍ ഫയല്‍സിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രാജസ്ഥാനില്‍ ദലിത് യുവാവിന്റെ മുഖം ക്ഷേത്രനിലത്ത് ഉരപ്പിച്ചു. അല്‍വാര്‍ ജില്ലയിലെ രാജേഷ് കുമാര്‍ മേഗ്വാള്‍ എന്നയാള്‍ക്കാണ് ചിത്രത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ പീഡനമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 18ന് സിനിമയെക്കുറിച്ച് രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ്

More »

കഴിഞ്ഞ മാസം മാത്രം പശ്ചിമ ബംഗാളില്‍ 26 രാഷ്ട്രീയ കൊലപാതകങ്ങള്‍ , ബിര്‍ഭും ജില്ലയില്‍ എട്ട് പേരെ തീയിട്ട് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്
പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആര്‍ട്ടിക്കിള്‍ 355 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍

More »

ഹിജാബ് വിവാദത്തില്‍ മുസ്ലിം കച്ചവടക്കാര്‍ കടയടച്ച് പ്രതിഷേധിച്ചതിലുള്ള എതിര്‍പ്പ് ; കര്‍ണാടകയില്‍ ഉത്സവസ്ഥലങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്ക്
കര്‍ണാടകയില്‍ ഉത്സവസ്ഥലങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കുമായി സംഘാടകരെന്ന് റിപ്പോര്‍ട്ട്. കോസ്റ്റല്‍ കര്‍ണാടക ഭാഗത്താണ് മുസ്ലിം കച്ചവടക്കാരെ പ്രാദേശിക മേളകളില്‍നിന്ന് മാറ്റിനിര്‍ത്തിയത്. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. ഹൈക്കോടതിയുടെ ഹിജാബ് വിധിക്ക് ശേഷം മുസ്ലിംകള്‍ നടത്തിയ ബന്ദിന് ശേഷം ഉത്സവങ്ങളില്‍ അവരെ വിലക്കിയതായാണ്

More »

വിഷാംശമുള്ള മിഠായി കഴിച്ച് ഉത്തര്‍പ്രദേശില്‍ മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങള്‍ മരിച്ചു
വിഷാംശമുള്ള മിഠായി കഴിച്ച് ഉത്തര്‍പ്രദേശില്‍ മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങള്‍ മരിച്ചു. കുശിനഗര്‍ ജില്ലയിലെ ദിലീപ്നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. മരിച്ച കുഞ്ഞുങ്ങളില്‍ മൂന്നുപേര്‍മഞ്ജന(5), സ്വീറ്റി(3), സമര്‍(2) എന്നിവര്‍ സഹോദരങ്ങളാണ്. കൂടാതെ, സമീപവാസിയായ അഞ്ചുവയസ്സുകാരന്‍ അരുണും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ച സഹോദരങ്ങളുടെ മുത്തശ്ശിയായ മുഖിയ

More »

ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പറ്റിയും യാതൊന്നും അറിയില്ല, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പനീര്‍ സെല്‍വത്തിന്റെ മൊഴി
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലേക്ക്. പനീര്‍ ശല്‍വവും വികെ ശശികലയുടെ ബന്ധു ജെ ഇളവരശിയും അറുമുഖ സ്വാമി കമ്മീഷന് മുന്നില്‍ ഹാജരായി. ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പറ്റിയും യാതൊന്നും അറിയില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞു. കമ്മിഷന്‍ മൂന്നര മണിക്കൂര്‍ ചേദ്യം ചെയ്തു 78 ഓളം ചോദ്യങ്ങളാണ്

More »

രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍; അമ്മയെ ചോദ്യം ചെയ്യുന്നു ; ഞെട്ടിക്കുന്ന സംഭവം ഡല്‍ഹിയില്‍
ന്യൂഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലി ഏരിയയില്‍ ഇന്നലെയാണ് സംഭവം. കേസില്‍ പെണ്‍കുഞ്ഞിന്റെ ജനനത്തില്‍ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കളായ ഗുല്‍ഷന്‍ കൗശിക്, ഡിംപിള്‍ കൗശിക്

More »

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കുറിപ്പില്‍ പ്രമുഖരുടെ പേരുകള്‍

രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ്

സ്‌കൂളില്‍ വൈകി എത്തി ; യുപിയില്‍ അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക

സ്‌കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് സ്‌കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചന്‍ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക

അധികാരത്തില്‍ തുടരാന്‍ ഹിന്ദുക്കളില്‍ ഭയം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

ഭരണത്തില്‍ തുടരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുകളെ ഭയപ്പെടുത്തുന്നു എന്ന് ജമ്മു കശ്മീര്‍ നാഷ്ണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. 2014ല്‍ പ്രധാനമന്ത്രി ആയതിന് ശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മന്ത്രിക്ക് ' പണി കിട്ടി'

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയുള്ള കര്‍ണാടക എക്‌സൈസ് മന്ത്രി രാമപ്പ തിമ്മാപൂരിന്റെ പ്രസ്താവന വിവാദത്തില്‍. ജെഡിഎസ് നേതാവും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നായിരുന്നു രാമപ്പയുടെ പ്രസ്താവന. വിജയപുരയിലെ പൊതുപരിപാടിയില്‍

മുസ്ലീങ്ങള്‍ക്ക് സംവരണത്തില്‍ വിഹിതം നല്‍കുമെന്നും പകരം വയനാട് സീറ്റില്‍ തങ്ങളെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസ് കരാറുണ്ടായിട്ടുണ്ടോ? ; ചോദ്യവുമായി മോദി

സംവരണത്തിന്റെ ആനുകൂല്യം മുസ്ലീം സമുദായത്തിന് ലഭ്യമാക്കാന്‍ വയനാട്ടില്‍ ഇടപാട് നടന്നിട്ടുണ്ടോയെന്ന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച അദ്ദേഹം എസ്‌സി, എസ്ടി, ഒബിസി