സ്‌കൂളില്‍ വൈകി എത്തി ; യുപിയില്‍ അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക

സ്‌കൂളില്‍ വൈകി എത്തി ; യുപിയില്‍ അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക
സ്‌കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയ്യേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് സ്‌കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചന്‍ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അധ്യാപികയെ പ്രധാനാധ്യാപിക അടിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇരുവരുടേയും തര്‍ക്കത്തിനിടെയില്‍ വസ്ത്രം പിടിച്ചു വലിച്ചു കീറുന്നതും കാണാം. സഹ പ്രവര്‍ത്തകരാണ് വീഡിയോ പകര്‍ത്തിയത്.

Other News in this category



4malayalees Recommends