Indian

'ചൈനയിലെ പേരുകള്‍ ഞങ്ങള്‍ മാറ്റിയാല്‍ ആ സ്ഥലങ്ങളെല്ലാം ഇന്ത്യയുടേതാകുമോ'; ആഞ്ഞടിച്ച് രാജ്‌നാഥ് സിങ്
അരുണാചലിലെ വിവിധ സ്ഥലങ്ങളുടെ പേരുമാറ്റിയ ചൈനയുടെ നടപടിയില്‍ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സമാനമായി ഇന്ത്യ, ചൈനയിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിയാല്‍ ആ സ്ഥലങ്ങളെല്ലാം ഇന്ത്യയുടേതാകുമോ എന്ന് അദ്ദേഹം തിരിച്ചടിച്ചു. അരുണാചലിലെ നാംസായ് മേഖലയില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലാണ് ചൈനയുടെ നടപടിക്കെതിരെ രാജ്‌നാഥ് സിങ് രംഗത്തെത്തിയത്. 'എനിക്ക് ചൈനയോട് ചോദിക്കാനുണ്ട്, അയല്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പേരുകള്‍ മാറ്റിയാല്‍, ആ സ്ഥലങ്ങള്‍ ഞങ്ങളുടേതാകുമോ? ഇത്തരം നടപടികള്‍ കാരണം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്', രാജ്‌നാഥ് സിങ് റാലിയില്‍ പറഞ്ഞു. അരുണാചലില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 പ്രദേശങ്ങളുടെ പേരുമാറ്റിക്കൊണ്ടുള്ള പട്ടിക കഴിഞ്ഞയാഴ്ച ചൈന പുറത്തിറക്കിയിരുന്നു. അരുണാചല്‍ ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം

More »

'മകളെ തിരയുന്നത് നിര്‍ത്തൂ'; കൊലപ്പെടുത്തി മൂന്നാം ദിവസം മോചന ദ്രവ്യം ആവശ്യപ്പെട്ട് സന്ദേശം
മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി മൂന്നാംനാള്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് സന്ദേശം. 22കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഭാഗ്യ ശ്രീ സൂര്യകാന്താ സുഡെയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് വാഗോലി പ്രദേശത്ത് നിന്ന് ശിവം ഫുലാവാലയെ (21), ഇയാളുടെ സഹായികളായ സുരേഷ് ശിവജി ഇന്ദുരെ (23), സാഗര്‍ രമേഷ് ജാദവ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

More »

സിഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കി ; 28കാരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി
സിഗരറ്റ് വലിക്കുന്നത് തുറിച്ച് നോക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്നാരോപിച്ച് 28കാരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. നാഗ്പുരിലാണ് സംഭവം. 28 കാരനായ രഞ്ജിത് റാത്തോഡിനെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സിഗരറ്റ് വലിക്കുന്നതിനിടയില്‍ നോക്കിയെന്നാരോപിച്ച് 24 കാരിയായ ജയശ്രീ പഞ്ചാഡെ എന്ന യുവതിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന്

More »

അലമാരയില്‍ 26 കാരിയുടെ മൃതദേഹം; ലിവ്ഇന്‍ പങ്കാളി അറസ്റ്റില്‍
ദ്വാരകയിലെ വീട്ടില്‍ 26കാരിയുടെ മൃതദേഹം അലമാരയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ലിവ്ഇന്‍ പങ്കാളിയായ വിപല്‍ ടെയ്‌ലറെയാണ് പൊലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മകളെ കൊലപ്പെടുത്തിയത് അവളുടെ ലിവ്ഇന്‍ പങ്കാളിയാണെന്ന് ഇരയുടെ പിതാവിന് സംശയമുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിയെ ബന്ധപ്പെടാനാകാതെ വന്നതിനെ തുടര്‍ന്ന് ബുധനാഴ്ച പെണ്‍കുട്ടിയുടെ

More »

കറുത്ത നിറത്തിന്റെ പേരില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്
ആന്ധപ്രദേശില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. കറുത്ത നിറത്തിന്റെ പേരിലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നത്. സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു. പ്രതി, പ്രസാദത്തിലാണ് കുട്ടിക്ക് വിഷം ചേര്‍ത്ത് നല്‍കിയത്. മാര്‍ച്ച് 31നാണ് അക്ഷയ എന്ന 18 മാസം പ്രായമുള്ള കുട്ടിയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തുന്നത്. കുട്ടിയെ മൂക്കില്‍

More »

മലയാളി നഴ്‌സിന്റെ മരണം ,ആണ്‍സുഹൃത്ത് അറസ്റ്റില്‍
മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശ്

More »

ചെന്നൈയില്‍ ട്രെയിനില്‍ നിന്നും 4 കോടി രൂപ പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകന്‍ അടക്കം അറസ്റ്റില്‍
ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അടക്കം 4 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി

More »

തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് തിരിച്ച് ഓടിയാല്‍, ഞങ്ങള്‍ അവിടെ പോയി അവരെ കൊല്ലുമെന്ന പ്രസ്താവന ; രാജ്‌നാഥ്‌സിങ്ങിന്റെ വാക്കുകള്‍ പ്രകോപനപരമെന്ന് പാകിസ്ഥാന്‍
ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ പാകിസ്ഥാന്‍. മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതായി പാക് മാധ്യമമായ 'ദ ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു. 'ഏതെങ്കിലും തീവ്രവാദി രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍, ഞങ്ങള്‍ തക്കമറുപടി നല്‍കും. അവര്‍ പാകിസ്ഥാനിലേക്ക് തിരിച്ച് ഓടിയാല്‍, ഞങ്ങള്‍

More »

'കോണ്‍ഗ്രസിന്റേത് ഇറ്റാലിയന്‍ സംസ്‌കാരം': മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഹസിച്ച് അമിത് ഷാ
ശനിയാഴ്ച ജയ്പൂരില്‍ നടന്ന റാലിയില്‍ ജമ്മു കശ്മീരിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരുമായി എന്താണ് ബന്ധം എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ചോദിക്കുന്നത് കേള്‍ക്കുന്നത് ലജ്ജാകരമാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ താന്‍

More »

ഉപയോഗ ശൂന്യമായ കാറിനുള്ളില്‍ കളി ; സഹോദരങ്ങളായ കുട്ടികളെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സഹോദരങ്ങളായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ആന്റോപ് ഹില്ലിലാണ് സംഭവം. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്‌കാന്‍ എന്നിവരാണ് മരിച്ചത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കളിച്ച് കൊണ്ടിരുന്ന കുട്ടികളെ കാണാതായത്. രക്ഷിതാക്കളും

അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതോ,140കോടി ഇന്ത്യക്കാരുടേതോ?: എല്ലാവരും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം. അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന്

യുപിയില്‍ ബിജെപിയെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് എസ്പി; കനൗജില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. യു.പിയിലെ കനൗജില്‍ നിന്ന് ജനവധി തേടാനാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്. ഇന്നു ഉച്ചക്ക് 12ന് നാമനിര്‍ദേശ

രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചത് മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് അനുകൂലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട്

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു

തെളിവായ 170 ഫോണുകള്‍ നശിപ്പിച്ചു, ചോദ്യം ചെയ്യലിന് ഹാജരായില്ല; കെജ്‌രിവാളിനെതിരെ ഇഡി സുപ്രീം കോടതിയില്‍

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി

ഓരോ വര്‍ഷം ഓരോ പ്രധാനമന്ത്രി, 'ഇന്‍ഡ്യ' സഖ്യം പ്രധാനമന്ത്രിപദം ലേലം ചെയ്യുന്ന തിരക്കിലെന്ന് മോദി

ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി, അങ്ങനെ അഞ്ച് വര്‍ഷം അഞ്ച് പ്രധാനമന്ത്രി എന്ന സൂത്രവാക്യമാണ് 'ഇന്‍ഡ്യ' മുന്നണി ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ലോകത്തിന് മുന്നില്‍ എത്രമാത്രം പരിഹാസ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ സംഘങ്ങളുടെ നേതൃത്വ പ്രശ്‌നം