'കോണ്‍ഗ്രസിന്റേത് ഇറ്റാലിയന്‍ സംസ്‌കാരം': മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഹസിച്ച് അമിത് ഷാ

'കോണ്‍ഗ്രസിന്റേത് ഇറ്റാലിയന്‍ സംസ്‌കാരം': മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഹസിച്ച് അമിത് ഷാ
ശനിയാഴ്ച ജയ്പൂരില്‍ നടന്ന റാലിയില്‍ ജമ്മു കശ്മീരിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരുമായി എന്താണ് ബന്ധം എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ചോദിക്കുന്നത് കേള്‍ക്കുന്നത് ലജ്ജാകരമാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ താന്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങള്‍ക്കും പൗരന്മാര്‍ക്കും ഉളളത് പോലെ തന്നെ ജമ്മു കശ്മീരിനും എല്ലാത്തരത്തിലുമുളള അവകാശമുണ്ടെന്നും ഷാ എക്‌സില്‍ കുറിച്ചു.

കശ്മീരിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി രാജസ്ഥാനിലെ ധീരരായ നിരവധി പൗരന്മാര്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസിന് അറിയില്ല. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതാക്കളുടെ കുറ്റമായി താന്‍ കാണുന്നില്ല കാരണം, ഇന്ത്യ എന്ന ആശയം തന്നെ കോണ്‍ഗ്രസിന് മനസിലായിട്ടില്ല. കാരണം അവരുടേത് ഇറ്റാലിയന്‍ സംസ്‌കാരമായത് കൊണ്ടാണ്. കോണ്‍ഗ്രസിന്റെ ഇത്തരം പ്രസ്താവനകള്‍. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ദേശസ്‌നേഹികളായ ഓരോ പൗരന്മാരെയും വേദനിപ്പിക്കും. ജനങ്ങള്‍ കോണ്‍ഗ്രസിന് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി മോദിയെ 'നുണയന്മാരുടെ നേതാവ്' എന്ന് ശനിയാഴ്ച വിശേഷിപ്പിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.

Other News in this category



4malayalees Recommends