Kerala

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി
നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്ന് വി എം സുധീരന്‍ പ്രതികരിച്ചു. പിണറായി മോദി വിരുദ്ധത പ്രചരണത്തില്‍ ഉടനീളം കണ്ടു. ഇന്ത്യ മുന്നണി അധികാരത്തിലെത്തും. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും കേരളത്തില്‍ നടക്കുകയെന്നും വി എം സുധീരന്‍ പറ

More »

വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയില്‍, വീണ്ടും വോട്ട് ചെയ്യാനെത്തി യുവതി; ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി
ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അന്‍പത്തി ഏഴാം നമ്പര്‍ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയിലാണ് യുവതിയെത്തിയത്. ഇവരെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. ഇവരുടെ ഭര്‍ത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി

More »

കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്, ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും' : ഇ.പി ജയരാജന്‍
ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജന്‍. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജന്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മറുപടി പറയാന്‍ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നതെന്നും ഇ.പി

More »

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപി'; ഇപി ജാഗ്രത കാട്ടിയില്ല, ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി
ജയരാജന്‍ ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപി ജയരാജന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും. ഇത് ശക്തമായ ഗൂഢാലോചനയാണ്. ചില പ്രത്യേക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ

More »

ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍
കെ മുരളീധരന്‍ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം  ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇത് ഞങ്ങള്‍ പൊളിക്കും. എല്‍ഡിഎഫിന് 18 സീറ്റ്. ബിജെപിക്ക് രണ്ട് എന്നതാണ് സിപിഐഎം, ബിജെപിയുടെ അന്തര്‍ധാരയുടെ ധാരണ. ഇതോടെ സ്വന്തം പേരിലുള്ള ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായിക്ക് ഊരാനും കോണ്‍ഗ്രസിനെ പൊളിക്കനും പറ്റുമെന്നാണ്

More »

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി
ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്നും യുഡിഎഫ്

More »

ബിജെപിയാണോ, മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രു; ആരെയാണ് താങ്കള്‍ എതിര്‍ക്കുന്നത്; രാഹുല്‍ ഗാന്ധിയോട് യെച്ചൂരി
ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്നു. കേരളത്തില്‍ എല്‍ഡിഎഫും സര്‍ക്കാരും ശരിയായ നിലപാടെടുക്കുന്നത് കൊണ്ടാണ് ബിജെപിക്ക്

More »

വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും
വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ കിറ്റുകളാണെന്നാണ് സംശയിക്കുന്നത്. കല്‍പറ്റയിലും കിറ്റ് വിതരണം നടക്കുന്നതായി സൂചന

More »

തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ല; ഇടതുപക്ഷം വിജയത്തിനടുത്തെന്ന് പന്ന്യന്‍
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്‍ പറഞ്ഞു. ഇലക്ഷന്‍ പ്രചാരണത്തിന്റെ തുടക്കത്തില്‍ മണ്ഡലത്തില്‍ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് ശശി

More »

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ്

വീണ്ടും ധൂര്‍ത്ത് വിവാദം ; ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്. ലോകകേരള സഭ ഒരു

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്

ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ ; കേരള സംസ്ഥാന ലോട്ടറി വില്‍പ്പന കുറക്കുന്നുവെന്ന് ആരോപിച്ച് പരാതി

കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഇടിക്കുന്നുവെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് കേസ്

എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളം തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന്റെ സി.സി.ടി വി.ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവിനെ അതിക്രൂരമായി