Kerala

വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം ; തുടര്‍ച്ചയായി ഭീഷണി ; പ്രിവിയയെ കൊല്ലാന്‍ സന്തോഷ് തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്
പട്ടാമ്പിയില്‍ സ്ത്രീയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട പ്രിവിയയെ നേരത്തെ കൊലയാളി സന്തോഷ് മാസങ്ങള്‍ക്കു മുന്‍പേ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. വിവാഹത്തില്‍ നിന്ന് പിന്തിരിയണം എന്ന് സന്തോഷ് പ്രിവിയയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിശ്രുത വരനെ വിഷു ദിനത്തില്‍ കാണാന്‍ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏറേ നേരെ കാത്തിരുന്നിട്ടും പ്രിവിയയെ കാണാത്തതിനാല്‍ വരനായ യുവാവ് പ്രിവിയ വരാന്‍ സാധ്യതയുടെ വഴിയില്‍ യാത്ര ചെയ്തു. ഈ സമയത്ത് സന്തോഷ് തിടുക്കത്തില്‍ പോകുന്നത് കണ്ടതായി യുവാവും മൊഴി നല്‍കിയിട്ടുണ്ട്. സന്തോഷിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായിരുന്നു പ്രിവിയ. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട്. ഇരുവരുടെയും ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. ഇന്ന് തൃശൂര്‍

More »

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഇന്ന് വിഷു
കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി മലയാളികള്‍ക്ക് ഇന്ന് വിഷു. ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു. കാര്‍ഷിക സംസ്‌കാരവുമായി കൂടി ബന്ധമുള്ള ആഘോഷമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയില്‍ കണ്ടുണരുന്ന കണി ആ വര്‍ഷം മുഴുവന്‍ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം. നിറദീപക്കാഴ്ചയില്‍ കണ്ണനെ

More »

ജസ്‌ന ജീവിച്ചിരിപ്പില്ല, അജ്ഞാത സുഹൃത്തിനെ കുറിച്ച് സിബിഐ അന്വേഷിച്ചില്ല; പിതാവ് കോടതിയില്‍
ആറ് വര്‍ഷം മുമ്പ് പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്. മകളുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും പിതാവ് ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജെസ്‌ന എല്ലാ വ്യാഴാഴ്ചയും ഒരു ആരാധനാലയത്തില്‍ പോകാറുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനാ കേന്ദ്രം താന്‍ കണ്ടെത്തി. മകളെ കാണാതായത് ഒരു

More »

എന്റെ കുട്ടിയെ കണ്ട്, കൂടെ താമസിച്ച് മരിക്കാം, അള്ളാന്റെ ഭൂമിയിലുള്ള എല്ലാവരും സഹായിച്ചു',: നന്ദിയറിയിച്ച് അബ്ദു റഹീമിന്റെ കുടുംബം
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാനുള്ള പണം സ്വരൂപിക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബം. കാരുണ്യ മനസ്സുകള്‍ക്ക് നന്ദിയറിയിച്ചിരിക്കുകയാണ് റഹീമിന്റെ കുടുംബം. നാട്ടിലുള്ളവരും പുറം നാട്ടിലുള്ളവരും അള്ളാന്റെ ഭൂമിയിലുള്ള എല്ലാവരും സഹായിച്ചതുകൊണ്ടാണ് പൈസ ഇത്രയും ലഭിച്ചതെന്ന് റഹീമിന്റെ ഉമ്മ പറഞ്ഞു. എന്റെ

More »

കേരള സ്റ്റോറി എസ്എന്‍ഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും പ്രദര്‍ശിപ്പിക്കും
കേരള സ്റ്റോറി എസ്എന്‍ഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍.ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സമൂഹത്തില്‍ നിലനില്‍ക്കുന്നു.ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പും എസ്എന്‍ഡിപി യോഗത്തില്‍ നടത്തിയിട്ടുണ്ട്.കുടുംബ യോഗങ്ങളിലും ഇത് ചര്‍ച്ച ചെയ്യണ്ട വിഷയം ആണ് .നെടുങ്കണ്ടത്ത് പച്ചടി

More »

താമരശേരി രൂപതക്ക് കീഴില്‍ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കും
താമരശേരി രൂപതക്ക് കീഴില്‍ ഇന്ന് കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കും. രൂപതക്ക് കീഴിലെ  എല്ലാ കെ.സി.വൈ.എം യൂണിറ്റുകളിലുമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ശേഷം കെ.സി.വൈഎമ്മിന്റെ വിവിധ യൂണിറ്റുകളില്‍ പ്രദര്‍ശനം ഉണ്ടാകും.  നേരത്തെ സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു. പ്രണയക്കെണിക്ക് എതിരായ

More »

34 കോടി സൗദിയിലെ കുടുംബത്തിന് ഉടന്‍ കൈമാറും; അബ്ദു റഹീമിന്റെ മോചനത്തിന് തുടര്‍ നടപടികള്‍
34 കോടി ദയാധനം സമാഹരിച്ചതോടെ റിയാദിലെ ജയിലില്‍ നിന്നും അബ്ദു റഹീമിനെ നാട്ടിലെത്തിക്കാനായുള്ള നിയമസഹായ സമിതി ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. സമാഹരിച്ച പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചു. നിയമസഹായ സമിതി ഇന്ന് രാവിലെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തും. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 34 കോടി സൗദിയിലെ കുടുംബത്തിന് ഉടന്‍ കൈമാറാനാണ്

More »

കൊലപാതകം സിപിഐഎം ആലോചിച്ച് ചെയ്തതാണെന്ന പരാമര്‍ശം ; കായംകുളത്തെ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ സത്യന്റെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
കായംകുളത്തെ ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ സത്യന്റെ കൊലപാതകത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കൊലപാതകത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. സത്യന്റെ കൊലപാതകം സിപിഐഎം ആലോചിച്ച് ചെയ്തതാണെന്ന പരാമര്‍ശമുളള ജില്ലാ പഞ്ചായത്തംഗത്തിന്റെ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്. ഈ

More »

'അനില്‍ ആന്റണി അച്ഛന്‍ എകെ ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണം, താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ചതാ, ദുഃഖമുണ്ട്' ; ശശി തരൂര്‍
അനില്‍ ആന്റണിക്കെതിരെ തുറന്നടിച്ച് തിരുവനന്തപുരത്തെ നിലവിലെ എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍. അനില്‍ ആന്റണി അച്ഛന്‍ എകെ ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണമെന്ന് ശശി തരൂര്‍. അച്ഛന്റെ ദുഃഖം അനില്‍ മനസിലാക്കണമെന്നും, അനില്‍ തീവ്ര ബിജെപി നയങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച

More »

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്ന് എ എ റഹീം എംപി. ഇതേ രീതിയിലുള്ള ആക്രമണമാണ് വടകരയിലെ സ്ഥാനാര്‍ത്ഥി കെകെ ഷൈലജക്കെതിരെയും നടന്നത്. അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍, മകള്‍ മരിച്ച ശേഷം അമ്മയുടെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദത്തില്‍ ; വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍