ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍
കെ മുരളീധരന്‍ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇത് ഞങ്ങള്‍ പൊളിക്കും. എല്‍ഡിഎഫിന് 18 സീറ്റ്. ബിജെപിക്ക് രണ്ട് എന്നതാണ് സിപിഐഎം, ബിജെപിയുടെ അന്തര്‍ധാരയുടെ ധാരണ. ഇതോടെ സ്വന്തം പേരിലുള്ള ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായിക്ക് ഊരാനും കോണ്‍ഗ്രസിനെ പൊളിക്കനും പറ്റുമെന്നാണ് ധാരണയെന്നും മുരളീധരന്‍ ആരോപിച്ചു.

പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെങ്കിലും രാഷ്ട്രീയകാര്യം സംസാരിച്ചിട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്. ബിജെപിയിലേക്കു പോകുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്നും സുന്ദ്രേന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത ആരോപണവുമായി മുരളീധരന്‍ രംഗത്തെത്തിയത്.

Other News in this category



4malayalees Recommends