Kerala

അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം
അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ബസ്സിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മലപ്പുറത്ത് നിന്ന് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിയ സംഘം സഞ്ചരിച്ച ബസ് മുനിയറയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.മലപ്പുറം വളാഞ്ചേരി റീജിയണല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വിനോദ യാത്ര കഴിഞ്ഞ് വിദ്യാര്‍ത്ഥി സംഘം തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍

More »

ഇടുക്കിയില്‍ അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍
ഇടുക്കിയില്‍ അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കുളപ്പാറചാല്‍ കാഞ്ഞിരം മൂട്ടില്‍ സിജു ക്ലീറ്റസിനെയാണ് പൊലീസ് പിടികൂടിയത്. കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ സിജു യുവതി വെള്ളമെടുക്കാന്‍ പോയപ്പോള്‍ പുറകെ ചെന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാജകുമാരി ബി ഡിവിഷന് സമീപത്ത് കൂടി പോകുന്നതിനിടെയാണ് സിജു യുവതിയുടെ

More »

കേരളത്തില്‍ ബഫര്‍ സോണ്‍ രേഖപ്പെടുത്തിയ കര്‍ണാടകത്തിന്റെ നടപടിക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം
കേരളത്തിലേക്ക് കടന്ന് പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തിയ  കര്‍ണാടകയുടെ നടപടിയില്‍ സംസ്ഥാനത്തെ സ്‌പെഷല്‍ ബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. കണ്ണൂര്‍ ജില്ലാ കളക്ടറുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. കണ്ണൂര്‍ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ റൂറല്‍ പോലീസ് മേധാവി ആര്‍ മഹേഷിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വനാതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം കേരളത്തിലെ

More »

വിജയിയുടെ 'വാരിസ്' കാണണം; കടം വാങ്ങിയ 300 രൂപ അച്ഛന്‍ തിരിച്ചു തന്നില്ല; പരാതിയുമായി 9ാം ക്ലാസുകാരനായ മകന്‍ പൊലീസ് സ്‌റ്റേഷനില്‍
വിജയിയുടെ പൊങ്കല്‍ റിലീസ് ചിത്രമായ 'വാരിസ്' കാണാന്‍ അച്ഛന്‍ കടം വാങ്ങിയ 300 രൂപ തിരികെ കിട്ടാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി വിദ്യര്‍ത്ഥി പൊലീസ് സ്‌റ്റേഷനില്‍. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ഇന്നലെയാണ് 9ാം ക്ലാസ് വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തി പിതാവിനെതിരെ പരാതി പറഞ്ഞത്. തനിക്ക് ഉടന്‍ പണം കിട്ടണം. വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണമെന്നും അദേഹം

More »

സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നു
ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവെച്ച സജി ചെറിയാന്‍ എംഎല്‍എ വീണ്ടും മന്ത്രിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് യോഗത്തിന്റെ ധാരണ. ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ്

More »

കൃഷിമന്ത്രിയുടെ മിന്നല്‍ പരിശോധന; വേണ്ടത് 18 പേര്‍, ഉള്ളത് 3 പേര്‍ മാത്രം, ഒപ്പിട്ടു മുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടി
ചേര്‍ത്തല മണ്ണ് പര്യവേഷണ ഓഫീസിലും മുന്‍സിപ്പാലിറ്റി കൃഷി ഭവനിലും മിന്നല്‍ പരിശോധന നടത്തി കൃഷി മന്ത്രി പി പ്രസാദ്. ഹാജര്‍ ബുക്കില്‍ ഒപ്പിട്ടുമുങ്ങിയ ഉദ്യോഗസ്ഥരെ പിടികൂടി. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ത്തല മണ്ണ് സംരക്ഷണ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി

More »

വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണം ; തലക്കും കണ്ണിനും കഴുത്തിലും ഗുരുതരമായി പരുക്കേറ്റു
വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുകാരന് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റു. കൊല്ലം മയ്യനാട് പുല്ലിച്ചിറ സ്വദേശി ആതിരയുടെയും രാജേഷിന്റെയും മകന്‍ അര്‍ണവ് ആദവിനാണ് നായ്ക്കളുടെ കടിയേറ്റത്.ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. വീടിന്റെ വരാന്തയില്‍ കളിക്കുകയായിരുന്ന അര്‍ണവിനെ കൂട്ടമായി എത്തിയ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കുഞ്ഞിനെ

More »

ഗോപു മയക്കുമരുന്നിന് അടിമ, താനുമായി അകന്ന സംഗീത അധികം വൈകാതെ അഖിലുമായി അടുത്തത് പകയുണ്ടാക്കി
പ്രണയത്തില്‍നിന്നു പിന്മാറിയ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പള്ളിക്കല്‍ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടില്‍ ഗോപുവിനെയാണ് റിമാന്‍ഡ് ചെയ്തത്. സംഗീതയെന്ന പതിനേഴുകാരിയെയാണ് ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രണയത്തില്‍ നിന്നും അകന്നതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും

More »

മൊഴിയില്‍ പൊരുത്തക്കേട് ; നടി ഇഷ ആല്യയെ വെടിവച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ വെടിയെറ്റ് മരിച്ച നടി റിയ കുമാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍.സിനിമ നിര്‍മ്മാതാവുകൂടിയായ പ്രകാശ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രകാശിനും സഹോദരങ്ങള്‍ക്കുമെതിരെ റിയയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍

More »

യുകെയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ 24 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം ; അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയത് ഹൃദയാഘാതത്തിന് കാരണമായെന്ന് പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട്

24കാരിയായ സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നതിനാലാണെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 28ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്

മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണം, മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള ലേഖനത്തിന് മറുപടിയുമായി പ്രതിച്ഛായ

മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചരിത്രബോധം

അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയ; ചികിത്സാപ്പിഴവിന് ഇരയായ നാലുവയസുകാരിയുടെ ആരോഗ്യത്തില്‍ ആശങ്കയോടെ കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നിലവില്‍ അന്വേഷണം തുടരുകയാണ്. അപ്പോഴും ബാക്കിയാകുന്നത് ആശങ്ക ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട

വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവം ; വൈദ്യുതി തകരാര്‍ അറിഞ്ഞിട്ടും മറച്ചുവച്ചു ; ഉടമ അറസ്റ്റില്‍

വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പൊലീസ് അറസ്റ്റുചെയ്തു. കുന്നമ്പറ്റ ലിറ്റില്‍ വുഡ് വില്ലയെന്ന റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കോഴിക്കോട് താമരശ്ശേരി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ രാഹുലിന്റെ അമ്മയെയും സഹോദരിയെയും പ്രതിചേര്‍ക്കും. ഇവര്‍ക്കെതിരെ സ്ത്രീധന കുറ്റം ചുമത്തും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇവരെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കേസില്‍ കൂട്ടുപ്രതിയായ രാഹുലിന്റെ സുഹൃത്ത് രാജേഷിന് കഴിഞ്ഞ

ഭാര്യയുമായി വേര്‍പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല ; കാമുകന്റെ വീടിന് തീയിട്ട് യുവതി

ഭാര്യയുമായി വേര്‍പിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ പേരില്‍ യുവതി യുവാവിന്റെ വീടിനു നേരെ തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ച കേസില്‍ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലുണ്ടായിരുന്ന ബൈക്കും ഇവര്‍ തീയിട്ട്