Kerala

ടെറസിന്റെ തുണികള്‍ക്കിടയിലാണ് തൂങ്ങി മരിച്ചത് , അതിനാലാവും പെട്ടെന്ന് കാണാന്‍ കഴിയാഞ്ഞത് ; കുടുംബ പ്രശ്‌നമില്ലെന്നും ഉല്ലാസിനെതിരെ പരാതിയില്ലെന്നും ഭാര്യാ പിതാവ്
നടന്‍ ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാ പിതാവ് ശിവാനന്ദന്‍. മാനസികമായ എന്തെങ്കിലും അസ്വസ്ഥതകള്‍ കാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരെ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ഉല്ലാസിന്റെ ഭാര്യ  ആശയെ വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബന്ധുക്കളും പൊലീസും ചേര്‍ന്ന് താഴെയിറക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയ ഉല്ലാസ് ഭാര്യയുമായി ചെറിയ പിണക്കത്തിലായിരുന്നു. ശേഷം ആശ മക്കള്‍ക്കൊപ്പം മുകളിലെ നിലയില്‍

More »

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റി ; ജനങ്ങള്‍ പെരുവഴിയിലാവട്ടെ എന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു ; രൂക്ഷ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി
ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ജനങ്ങള്‍ പെരുവഴിയിലാവട്ടെ എന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു എന്നും ചിലര്‍ക്ക് ഉദേശ്യ ലക്ഷ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ആരെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ദുരുദേശ്യത്തോടെ പോയാല്‍ അവരെ

More »

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍
നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം

More »

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ടും തുന്നിക്കെട്ടി, ഒരുമാസം കഴിഞ്ഞിട്ടും വേദന ; ആശുപത്രി വിടാന്‍ കഴിയാതെ കുടുംബം
ആലപ്പുഴയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിനുള്ളില്‍ പഞ്ഞിക്കെട്ട് മറന്നുവെച്ച് തുന്നിക്കെട്ടിയതായി പരാതി. ചമ്പക്കുളം സ്വദേശിയായ ലക്ഷ്മിയുടെ വയറ്റിലാണ് ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് മറന്നുവെച്ചതായി പരിതായുമായി കുടുബം രംഗത്തെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെയാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു ലക്ഷ്മിയുടെ ആദ്യ പ്രസവം.

More »

അച്ഛന്‍ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ കുറിപ്പിട്ട് മകന്‍ ; പിതാവിന്റെ ചിത്രത്തോടൊപ്പം 'ആര്‍ഐപി, ഐ മിസ് യു' എന്നിങ്ങനെ തലക്കെട്ടു നല്‍കിയ മകനോട് ക്ഷമിച്ച് പിതാവ്
അച്ഛന്‍ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ കുറിപ്പിട്ട് മകന്റെ 'തമാശ'. ജീവിച്ചിരിക്കുന്ന താന്‍ മരിച്ചെന്ന് കണ്ട് ആദരാഞ്ജലികളും അനുശോചനങ്ങള്‍ക്കും എന്ത് മറുപടി നല്‍കുമെന്ന് ആലോചിച്ച് ഞെട്ടി പിതാവും. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരനാണ് സ്വന്തം മകന്‍ നല്‍കിയ വ്യാജവാര്‍ത്തയില്‍ കുരുങ്ങിപ്പോയത്. കഴിഞ്ഞ ദിവസം

More »

വിശപ്പുമാറ്റാന്‍ ടീച്ചറോട് 500 രൂപ ചോദിച്ചു, സുഭദ്രയ്ക്കും മക്കള്‍ക്കും സഹായമായി കിട്ടിയത് 51 ലക്ഷം
ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്നതിനിടെ, മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങള്‍ക്കകം സുമനസ്സുകള്‍ കനിഞ്ഞു നല്‍കിയത് 51 ലക്ഷം രൂപ. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് സുമനസുകളുടെ സഹായപ്രവാഹം കിട്ടിയത്. ഇവരുടെ ദുരിതത്തെ കുറിച്ച് അധ്യാപികയിട്ട ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ആളുകള്‍ സഹായവുമായിഎത്തിയത്. സെറിബ്രല്‍ പാള്‍സി രോഗം

More »

ബ്രസീല്‍ തോറ്റതു കണ്ട് ആഘാതം; തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫുട്‌ബോള്‍ താരം ഗുരുതരാവസ്ഥയില്‍
ബ്രസീല്‍ തോറ്റതു കണ്ട് ആഘാതത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫുട്‌ബോള്‍ താരം ഗുരുതരാവസ്ഥയില്‍. കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ കെ.പി അക്ഷയ് (അച്ചു23) ആണ് ചികിത്സയില്‍ കഴിയുന്നത്. ബ്രസീല്‍ ആരാധകനായ യുവാവ്, ബ്രസീല്‍ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം പാറയ്ക്കാമുകളിലെ ബിഗ് സ്‌ക്രീനില്‍ കാണുമ്പോളായിരുന്നു സംഭവം. ലോകകപ്പില്‍

More »

ശ്രീധരന്‍ കാട്ടിയത് കൊടും ക്രൂരത, കാലവും ചരിത്രവും നിങ്ങള്‍ക്ക് മാപ്പ് തരില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍
പെരിയ ഇരട്ടക്കൊലക്കേസിലെ സിപിഎം പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ.സി.കെ.ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തോട് ശ്രീധരന്‍ കാട്ടിയത് കൊടും ക്രൂരതയാണെന്നും കാലവും ചരിത്രവും നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്നും മുല്ലപ്പള്ളി

More »

ഐസ്‌ക്രീം ഡെലിവറി ചെയ്യാനെത്തി വീട്ടമ്മയെ പീഡിപ്പിച്ചു ; ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടി ; 28 കാരനായ യുവാവ് അറസ്റ്റില്‍
തലശേരിയില്‍ യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തലശ്ശേരി കീഴൂര്‍ സ്വദേശി അവുക്കുഴിയില്‍ വീട്ടില്‍ 28 വയസ്സുള്ള നിയാസിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.  ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. നഗരത്തിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരനായ പ്രതി ഓര്‍ഡര്‍ വീട്ടില്‍ കൊടുക്കുന്നതിനിടെ യുവതിയെ

More »

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി

അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല ; മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. ആവശ്യമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല എന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷം, നീതി കിട്ടിയെന്ന് തോന്നുന്നില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന്

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ