ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റി ; ജനങ്ങള്‍ പെരുവഴിയിലാവട്ടെ എന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു ; രൂക്ഷ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റി ; ജനങ്ങള്‍ പെരുവഴിയിലാവട്ടെ എന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു ; രൂക്ഷ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി
ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ജനങ്ങള്‍ പെരുവഴിയിലാവട്ടെ എന്ന് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു എന്നും ചിലര്‍ക്ക് ഉദേശ്യ ലക്ഷ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ആരെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ദുരുദേശ്യത്തോടെ പോയാല്‍ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ട ആളാണ് മുഖ്യമന്ത്രിയെന്നും പാംപ്ലാനി പറഞ്ഞു.

'ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളും അവിടത്തെ മനുഷ്യരുടെ ആശങ്കകളും പരിഗണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് തയാറാക്കണം.

കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ള മാപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്' ബിഷപ്പ് വിമര്‍ശിച്ചു.



Other News in this category



4malayalees Recommends