എസ്‌സി, എസ്ടി വിഭാഗക്കാരെ അധിക്ഷേപിച്ചു; കര്‍ണ്ണാടക ബിജെപി ഐടി സെല്‍ മേധാവി കസ്റ്റഡിയില്‍

എസ്‌സി, എസ്ടി വിഭാഗക്കാരെ അധിക്ഷേപിച്ചു; കര്‍ണ്ണാടക ബിജെപി ഐടി സെല്‍ മേധാവി കസ്റ്റഡിയില്‍
എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ബിജെപി കര്‍ണാടക സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പ്രശാന്ത് മാക്കനൂറിനെ സിറ്റി പൊലീസ് ചോദ്യം ചെയ്തു. മുന്‍കൂര്‍ ജാമ്യം നേടിയ പ്രശാന്തിനെ പിന്നീട് പൊലീസ് വിട്ടയച്ചു. നേരത്തെ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും പാര്‍ട്ടിയുടെ ഐടി സെല്‍ ദേശീയ തലവന്‍ അമിത് മാളവ്യയ്ക്കും ഇതുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചിരുന്നു

തിരഞ്ഞെടുപ്പ് മാതൃക ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി മെയ് അഞ്ചിന് നല്‍കിയ പരാതിയിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 502 (2) പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. വര്‍ഗീയമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിച്ചതിനും വിദ്വേഷ പ്രചാരണവുമാണ് വകുപ്പുകള്‍. കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് പരാതിക്കാധാരമായി കോണ്‍ഗ്രസ് ചൂണ്ടി കാണിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ 'കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ആനിമേറ്റഡ് കഥാപാത്രങ്ങളാണ് ഉള്ളത്. വീഡിയോയില്‍, എസ്‌സി, എസ്ടി, മുസ്‌ലിം വിഭാഗങ്ങളെ ഒരു കൂട്ടിലെ 'മുട്ടകള്‍' ആയി ചിത്രീകരിച്ചിരിക്കുന്നു, മുസ്‌ലിം എന്ന് ലേബല്‍ ചെയ്ത ഒരു വലിയ മുട്ടയെ രാഹുല്‍ ഗാന്ധി കയ്യിലെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. വീഡിയോയില്‍ എസ്‌സി, എസ്ടി വിഭാഗക്കാരെ രാഹുലും സിദ്ധരാമയ്യയും അവഗണിക്കുന്നതാണ് വീഡിയോയുടെ സാരാംശം.

Other News in this category



4malayalees Recommends