ഐസ്‌ക്രീം ഡെലിവറി ചെയ്യാനെത്തി വീട്ടമ്മയെ പീഡിപ്പിച്ചു ; ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടി ; 28 കാരനായ യുവാവ് അറസ്റ്റില്‍

ഐസ്‌ക്രീം ഡെലിവറി ചെയ്യാനെത്തി വീട്ടമ്മയെ പീഡിപ്പിച്ചു ; ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടി ; 28 കാരനായ യുവാവ് അറസ്റ്റില്‍
തലശേരിയില്‍ യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തലശ്ശേരി കീഴൂര്‍ സ്വദേശി അവുക്കുഴിയില്‍ വീട്ടില്‍ 28 വയസ്സുള്ള നിയാസിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. നഗരത്തിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരനായ പ്രതി ഓര്‍ഡര്‍ വീട്ടില്‍ കൊടുക്കുന്നതിനിടെ യുവതിയെ പീഡിപ്പിക്കുകയും പീഡനവിവരം ഭര്‍ത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി എന്നുമാണ് പരാതി. സ്വര്‍ണ്ണവും സ്ഥലവും പണയം വച്ചാണ് യുവതി ഇയാള്‍ക്ക് പണം നല്‍കിയത്.

നിയാസിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സമാന കേസുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends