അച്ഛന്‍ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ കുറിപ്പിട്ട് മകന്‍ ; പിതാവിന്റെ ചിത്രത്തോടൊപ്പം 'ആര്‍ഐപി, ഐ മിസ് യു' എന്നിങ്ങനെ തലക്കെട്ടു നല്‍കിയ മകനോട് ക്ഷമിച്ച് പിതാവ്

അച്ഛന്‍ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ കുറിപ്പിട്ട് മകന്‍ ; പിതാവിന്റെ ചിത്രത്തോടൊപ്പം 'ആര്‍ഐപി, ഐ മിസ് യു' എന്നിങ്ങനെ തലക്കെട്ടു നല്‍കിയ മകനോട് ക്ഷമിച്ച് പിതാവ്
അച്ഛന്‍ മരിച്ചതായി ഫേസ്ബുക്കില്‍ വ്യാജ കുറിപ്പിട്ട് മകന്റെ 'തമാശ'. ജീവിച്ചിരിക്കുന്ന താന്‍ മരിച്ചെന്ന് കണ്ട് ആദരാഞ്ജലികളും അനുശോചനങ്ങള്‍ക്കും എന്ത് മറുപടി നല്‍കുമെന്ന് ആലോചിച്ച് ഞെട്ടി പിതാവും. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരനാണ് സ്വന്തം മകന്‍ നല്‍കിയ വ്യാജവാര്‍ത്തയില്‍ കുരുങ്ങിപ്പോയത്.

കഴിഞ്ഞ ദിവസം രാവിലെയാണു മുപ്പത്തിനാലുകാരനായ മൂത്തമകന്‍ നാടിനെ 'മരണ വാര്‍ത്ത അറിയിച്ചത്.' പിതാവിന്റെ ചിത്രത്തോടൊപ്പം 'ആര്‍ഐപി, ഐ മിസ് യു' എന്നിങ്ങനെ തലകെട്ടും നല്‍കിയിരുന്നു. ഇളയമകന്റെ വാട്‌സാപ്പില്‍ വന്ന സന്ദേശത്തില്‍ നിന്നാണ് 'താന്‍ മരിച്ചു' എന്ന പ്രചാരണം നടന്നുവെന്ന് താന്‍ അറിഞ്ഞതെന്ന് പിതാവ് പറയുന്നു. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം അപ്പോഴേക്കും അനുശോചനം രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു.

ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റേതായിരുന്നു ആദ്യത്തെ അനുശോചന സന്ദേശങ്ങളിലൊന്ന്. കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്‌കാര സമയം അറിയാനുമായി വിദേശത്തുനിന്നുള്‍പ്പെടെ വിളികളെത്തി.

അച്ഛനും മകനും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് മകന്‍ ഇത്തരത്തില്‍ വാര്‍ത്ത പടച്ചുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മകനെതിരെ പോലീസില്‍ പരാതി നല്‍കാനാണ് ആദ്യം തീരുമാനിച്ചത്, എന്നാല്‍ കുടുംബാംഗങ്ങളുമായി തീരുമാനിച്ച് മാപ്പ് നല്‍കാന്‍ തീരുമാനം എടുക്കുകയായിരുന്നു.



Other News in this category



4malayalees Recommends