Kerala

'ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ മണ്ഡലത്തില്‍ സജീവമാകും'; സന്ദര്‍ശിച്ച് വി.ഡി സതീശന്‍
ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സന്ദര്‍ശിച്ചു. ഇക്കാര്യം സതീശന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിനെ ബെംഗളൂരുവില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂര്‍ണ ആരോഗ്യവാനായെത്തുന്ന ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ മണ്ഡലത്തില്‍ സജീവമാകും സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, മുന്‍ മന്ത്രി കെ.സി.ജോസഫ്, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു. ജര്‍മനിയിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടി കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയ ആണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. ലേസര്‍

More »

അയാളുടെ മൃതദേഹം കെട്ടിയൊരുക്കി ഇങ്ങോട്ടയക്കേണ്ട'; പ്രവാസിയോട് ഭാര്യയുടെയും മക്കളുടെയും ക്രൂരത
ജീവിതത്തിന്റെ നല്ല ഭാഗം കുടുംബത്തിനായി മരുഭൂമിയില്‍ ചെലവിട്ട പ്രവാസിയോട് മരണശേഷം കുടുംബം കാട്ടിയ ക്രൂരത പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് താമരശേരി. ഭര്‍ത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് അഷറഫ് താമരശേരി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. കുറിപ്പ് ഇങ്ങനെ.. ഭര്‍ത്താവിന്റെ മൃതദേഹത്തോട് അനാദരവ്

More »

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ കണ്ടിട്ടില്ല; എന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനായി നിയമസഭ പാസാക്കിയ ബില്ല് കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് രാജ്ഭവനില്‍ എത്തിയാല്‍ പരിശോധിച്ച് തീരുമാാമെടുക്കുമെന്നും അദേഹം വ്യക്തമാക്കി. ഒരു ബില്ലും നിയമങ്ങള്‍ക്ക് എതിരാകാന്‍ പാടില്ല. കേരളത്തിലെ സര്‍വകാലശാലകളിലെ വിസിമാര്‍ക്ക് മറ്റെവിടെ നിന്നോ ആണ് നിര്‍ദേശം കിട്ടുന്നതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട്

More »

വാഹനാപകടത്തില്‍ കിടപ്പിലായി അഞ്ചുവയസുകാരന്‍; 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ അഞ്ചുവയസുകാരന് 1.15 കോടിരൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പള്ളിക്കര പാക്കത്ത് താമസിക്കുന്ന മുന്നാട് കുണ്ടംപാറ ഹൗസില്‍ അജയകുമാറിന്റെയും അര്‍ച്ചനയുടെയും മകന്‍ അദ്വിതിന് നഷ്ടപരിഹാരം നല്‍കാനാണ് കാസര്‍കോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ വിധിച്ചത്. കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം

More »

സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റ്; സപ്ലൈകോ ജീവനക്കാരന് സസ്‌പെന്‍ഷന്‍
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്‌പെന്‍ഷന്‍. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസില്‍ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ

More »

ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കല്‍; ആറ് വര്‍ഷത്തിനിടെ ചെലവഴിച്ചത് 31.92 ലക്ഷം
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നീന്തല്‍കുളം നവീകരിക്കാന്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ചെലവഴിച്ചത് ലക്ഷങ്ങള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ ചെലവിട്ടത് 31,92,360 രൂപയാണ്. നിയമസഭയിലടക്കം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മറച്ചുവച്ച കണക്ക് വിവരാവകാശ നിയമപ്രകാരമാണ് പുറത്തുവന്നത്. കുളം നവീകരിച്ചെടുക്കാന്‍

More »

പാര്‍ട്ടി പ്രവര്‍ത്തകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; തോമസ് കെ. തോമസ് എം.എല്‍.എയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്
പാര്‍ട്ടി പ്രവര്‍ത്തകയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എന്‍.സി.പി നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസിനെതിരെ പൊലീസ് കേസെടുത്തു. നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് നേതാവ് ആര്‍.ബി ജിഷയെ അധിക്ഷേപിച്ചെന്നാണ് പരാതി. എംഎല്‍എയ്ക്കു പുറമെ ഭാര്യ ഷേര്‍ളി തോമസിനുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിസംബര്‍ ഒമ്പതിന് ഹരിപ്പാട് നടന്ന എന്‍.സി.പി ഫണ്ട്

More »

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു ; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം. വഴയിലെ സ്വദേശി സിന്ധുവാണ് മരിച്ചത്. സംഭവത്തില്‍ സിന്ധുവിന്റെ പങ്കാളി രാകേഷ് പൊലീസ് കസ്റ്റഡിയിലാണ്. റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ്

More »

പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും ബസ് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ചു; ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു
പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും ബസ് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മല്‍ സി കെ സിഗീഷ് കുമാര്‍ (48) ആണ് മരിച്ചത്. സിഗീഷിന്റെ മനോധൈര്യം കൈവിടാതെയുള്ള ഇടപെടലില്‍ 48 യാത്രക്കാരും കണ്ടക്ടറുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. നവംബര്‍ 20നുണ്ടായ

More »

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി

ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട്

ബിജെപിയാണോ, മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രു; ആരെയാണ് താങ്കള്‍ എതിര്‍ക്കുന്നത്; രാഹുല്‍ ഗാന്ധിയോട് യെച്ചൂരി

ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍

വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍

തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ല; ഇടതുപക്ഷം വിജയത്തിനടുത്തെന്ന് പന്ന്യന്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്‍ പറഞ്ഞു. ഇലക്ഷന്‍

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം