വാഹനാപകടത്തില്‍ കിടപ്പിലായി അഞ്ചുവയസുകാരന്‍; 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വാഹനാപകടത്തില്‍ കിടപ്പിലായി അഞ്ചുവയസുകാരന്‍; 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ അഞ്ചുവയസുകാരന് 1.15 കോടിരൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പള്ളിക്കര പാക്കത്ത് താമസിക്കുന്ന മുന്നാട് കുണ്ടംപാറ ഹൗസില്‍ അജയകുമാറിന്റെയും അര്‍ച്ചനയുടെയും മകന്‍ അദ്വിതിന് നഷ്ടപരിഹാരം നല്‍കാനാണ് കാസര്‍കോട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ വിധിച്ചത്.

കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് 100 ശതമാനം വൈകല്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പള്‍ 2018 സെപ്റ്റംബര്‍ 24നാണ് അപകടം നടന്നത്.

തലയ്ക്കും കഴുത്തിനും പരിക്കേറ്റ കുട്ടി കിടപ്പിലാണ്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. പരിയാരം ചുടലവളവില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ അദ്വിത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയായിരുന്നു.

എട്ട് ലക്ഷത്തിലധികം രൂപയാണ് കുട്ടിയുടെ ചികിത്സയ്ക്കായി ചെലവാക്കിയത്. ഇപ്പോള്‍ ഫിസിയോതെറാപ്പി ചെയ്തുവരികയാണ്. അശ്രദ്ധമായി കാര്‍ ഓടിച്ചതിന് ഡ്രൈവറെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു.




Other News in this category



4malayalees Recommends