'ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ മണ്ഡലത്തില്‍ സജീവമാകും'; സന്ദര്‍ശിച്ച് വി.ഡി സതീശന്‍

'ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ മണ്ഡലത്തില്‍ സജീവമാകും'; സന്ദര്‍ശിച്ച് വി.ഡി സതീശന്‍
ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സന്ദര്‍ശിച്ചു. ഇക്കാര്യം സതീശന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിനെ ബെംഗളൂരുവില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂര്‍ണ ആരോഗ്യവാനായെത്തുന്ന ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ മണ്ഡലത്തില്‍ സജീവമാകും സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, മുന്‍ മന്ത്രി കെ.സി.ജോസഫ്, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു.

ജര്‍മനിയിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടി കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. ജര്‍മനിയില്‍ ലേസര്‍ ശസ്ത്രക്രിയ ആണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

Other News in this category



4malayalees Recommends