സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റ്; സപ്ലൈകോ ജീവനക്കാരന് സസ്‌പെന്‍ഷന്‍

സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റ്; സപ്ലൈകോ ജീവനക്കാരന് സസ്‌പെന്‍ഷന്‍
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റിട്ട സപ്ലൈകോ ജീവനക്കാരന് സസ്‌പെന്‍ഷന്‍. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസില്‍ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ, സൈനികര്‍ അടക്കമുള്ളവരും ശക്തമായ പ്രതിഷേധവും പരാതിയുമായി രംഗത്ത് എത്തി.

ഇതേ തുടര്‍ന്നാണ് സുജയ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ സുജയ് കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ മാപ്പ് പറഞ്ഞിരുന്നു.

സപ്ലൈകോയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്നും അതിനാല്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ടി. സുജയ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

Other News in this category



4malayalees Recommends