മൊഴിയില്‍ പൊരുത്തക്കേട് ; നടി ഇഷ ആല്യയെ വെടിവച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മൊഴിയില്‍ പൊരുത്തക്കേട് ; നടി ഇഷ ആല്യയെ വെടിവച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കൊള്ളസംഘത്തിന്റെ ആക്രമണത്തില്‍ വെടിയെറ്റ് മരിച്ച നടി റിയ കുമാരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍.സിനിമ നിര്‍മ്മാതാവുകൂടിയായ പ്രകാശ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രകാശിനും സഹോദരങ്ങള്‍ക്കുമെതിരെ റിയയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രകാശിന്റെ വാക്കുകളില്‍ പൊരുത്തക്കേടുകള്‍ അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് റിയയുടെ കുടുംബം പ്രകാശ് കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ആളൊഴിഞ്ഞ സ്ഥലത്ത് കാറ് നിര്‍ത്തിയതും , കൃത്യമായി അതേ സ്ഥലത്ത് സംഘം എത്തി ആക്രമണം നടത്തിയതും ദുരഹത നിറഞ്ഞതാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കള്‍ കാറിനെ പിന്തുടര്‍ന്നതായി സൂചനകളില്ല. യാദൃശ്ചികതകള്‍ കൂടി ചേര്‍ന്ന് നടന്ന കുറ്റകൃത്യം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്ന ഇവരുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Other News in this category



4malayalees Recommends