Kerala

ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവര്‍ണര്‍ ധരിക്കുന്നത്, സമൂഹത്തിന്റെ മുന്നില്‍ ഗവര്‍ണര്‍ സ്വയം പരിഹാസനാകരുത് ; ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
സമൂഹത്തിന്റെ മുന്നില്‍ ഗവര്‍ണര്‍ സ്വയം പരിഹാസനാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്, ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയുമാണ്. യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെയാണ് ഒമ്പത് സര്‍വകലാശാലകളിലും വി.സി നിയമനം നടന്നതെന്ന് ഗവര്‍ണര്‍ പറയുന്നു. ഈ ഒമ്പത് സര്‍വകലാശാലകളിലും ഗവര്‍ണറാണ് നിയമനാധികാരി. വി.സി നിയമനങ്ങള്‍ ചട്ടവിരുദ്ധമായാണ് നടന്നതെങ്കില്‍ അതിന്റെ പ്രാഥമിക ഉത്തരവാദിത്തം നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് തന്നെയല്ലേ. ഗവര്‍ണറുടെ ലോജിക് പ്രകാരം പദവിയില്‍നിന്ന് ഒഴിയേണ്ടത് വി.സിമാരാണോ, അതും ആലോചിക്കുന്നത് നല്ലതാണ് ,മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ആ പദവി

More »

'സ്വബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്നയെ ടൂറിസ്റ്റ് പ്ലേസിലേക്ക് ക്ഷണിക്കുമോ?എല്ലാവരോടും ചിരിച്ച് സംസാരിക്കുന്നയാളാണ് താന്‍. ഇത് തെറ്റിദ്ധരിച്ചാല്‍ തന്റെ കുറ്റമല്ല ; തോമസ് ഐസക്
സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സമൂഹമാദ്ധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് ചര്‍ച്ച നടത്താന്‍ താത്പര്യപ്പെടുന്ന ബിജെപിയാണ് സ്വപ്നയുടെ ആരോപണത്തിന് പിന്നിലെന്ന് ഐസക്ക് പറഞ്ഞു. അവരുടെ രാഷ്ട്രീയമാണ്. കള്ളക്കടത്ത് കേസിലെ പ്രതിയാണ് സ്വപ്ന. മാത്രമല്ല, കേരളത്തില്‍ അവര്‍ വലിയ കോളിളക്കം ഉണ്ടാക്കി. എന്നാല്‍ അതൊന്നും ജനങ്ങള്‍ അംഗീകരിച്ചില്ല

More »

ആദ്യം വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കൊല്ലാന്‍ തീരുമാനിച്ചു, കൊലയ്ക്ക് ശേഷം നാടുവിടാന്‍ ആലോചിച്ചു ; പ്രതിയുടെ മൊഴിയിങ്ങനെ
വിഷ്ണുപ്രിയയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കൊല്ലാന്‍. വിഷ്ണുപ്രിയ സുഹൃത്തായ ഈ യുവാവിനൊപ്പം കഴിഞ്ഞ മാസം 28ന് സുഹൃത്തിന്റെ കൂടെ പാനൂരില്‍നിന്ന് ബൈക്കില്‍ പോയിരുന്നു.ഇതു കണ്ട  ശ്യാംജിത് ഇവരെ പിന്തുടരുകയും കോഴിക്കോട് വെച്ച് ഇവരെ തടഞ്ഞ് സംസാരിക്കുകയും ചെയ്തിരുന്നു.സംസാരം

More »

ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് ബിജെപി ദിവാസ്വപ്നം കാണണ്ട: തോമസ് ഐസക്
വിസിമാരുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ തുറന്നടിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്ക്. ഗവര്‍ണര്‍ ബിജെപിയുടെ കൈക്കോടാലിയായി മാറി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരുമായി കൂടിയാലോചിക്കുന്നതിന് പകരം വിസിമാര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് തോമസ് ഐസക്ക്

More »

വീട്ടില്‍ കയറി യുവതിയെ കൊലപ്പെടുത്തിയ പ്രതി കുളിച്ച് ഒരു ഭാവവ്യത്യാസവുമില്ലാതെ ഹോട്ടലില്‍ ജോലിക്ക് എത്തി ! പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറ്റം നിഷേധിച്ചു
വീട്ടില്‍ കയറി യുവതിയെ കൊലപ്പെടുത്തിയ പ്രതി സംഭവശേഷം ഒരു ഭാവവ്യത്യാസവുമില്ലാതെ ഹോട്ടലില്‍ ജോലിക്ക് എത്തി. കൊലപാതകം നടത്തിയശേഷം രക്തംപുരണ്ട വസ്ത്രവും കത്തിയും കഴുകി ബാഗില്‍വെച്ചശേഷമാണ് പ്രതി കുളിച്ച് വൃത്തിയായി ജോലിക്ക് എത്തിയത്. അച്ഛന്‍ നടത്തിയിരുന്ന ഹോട്ടലിലാണ് കൂത്തുപറമ്പ് മാനന്തേരി താഴേക്കളത്തില്‍ ശ്യാംജിത്ത് ജോലി ചെയ്തിരുന്നത്. ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന്

More »

അവള്‍ ആക്രമിക്കപെട്ടപ്പോള്‍ അനുഭവിച്ച വേദനയേക്കാള്‍ പതിന്മടങ്ങു വേദന അതിന് മുന്‍പുള്ള ദിവസങ്ങളില്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നുറപ്പ്, ജീവിതത്തില്‍ 'yes' എന്ന് മാത്രമല്ല 'No' എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് 'പ്രണയം ; മേയര്‍ ആര്യ രാജേന്ദ്രന്‍
പ്രണയപകയുടെ പേരില്‍ കണ്ണൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് രേഖപ്പെടുത്തിയത്. യെസ് മാത്രമല്ല, നോ എന്ന് പറയാന്‍ കൂടിയുള്ള സ്വാതന്ത്ര്യമാണ് പ്രണയമെന്ന് ആര്യ കുറിക്കുന്നു. കൂടാതെ മറ്റുള്ളവരും മനുഷ്യരാണ് എന്ന അടിസ്ഥാനപരമായ ബോധ്യമുണ്ടാവണം. സ്‌നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ

More »

കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവം ; സിസിടിവി ദൃശ്യങ്ങള്‍ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസ്
കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ പൊലീസ്. മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തില്‍ ഉള്‍പ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് നീക്കം.  പൊലീസിന്റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ

More »

കൊലക്കത്തിയും ചുറ്റികയും ബാഗിലാക്കി കുളത്തില്‍ തള്ളി; തെളിവെടുപ്പില്‍ പ്രതി തന്നെ എടുത്തു നല്‍കി
പാനൂരില്‍ 23 കാരി വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍, പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കുളത്തില്‍ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി

More »

മാര്‍ക്ക് ലിസ്റ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ കൈമാന്‍ കൈക്കൂലി ; സസ്‌പെന്‍ഷനിലായ എല്‍സിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും
കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ എം.ജി സര്‍വകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ. എല്‍സിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട. ഇത് സംബന്ധിച്ച അന്വേഷണ സമിതിയുടെ ശുപാര്‍ശ സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. തുടര്‍നടപടിക്ക് വി.സിയെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി. എം.ജിയിലെ നാലംഗ സിന്‍ഡിക്കേറ്റ് കമ്മിഷന്‍, രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍

More »

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്

ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ ; കേരള സംസ്ഥാന ലോട്ടറി വില്‍പ്പന കുറക്കുന്നുവെന്ന് ആരോപിച്ച് പരാതി

കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഇടിക്കുന്നുവെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് കേസ്

എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളം തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന്റെ സി.സി.ടി വി.ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവിനെ അതിക്രൂരമായി

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

കാസര്‍ഗോഡ് പടന്നക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 2.30ഓടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഞാണിക്കടവ് വയലില്‍ കുട്ടിയെ

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ അമിത സ്‌നേഹ പ്രകടനം നടത്തുന്നയാള്‍, ലഹരി ഉപയോഗിച്ചു കഴിഞ്ഞാല്‍ ക്രൂരത ; വെളിപ്പെടുത്തി യുവതി

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദ്ദനം നേരിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. രാഹുല്‍ തന്നോട് അമിത സ്‌നേഹ പ്രകടനം നടത്തിയിരുന്നതായും എന്നാല്‍ ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ക്രൂരത ആരംഭിച്ചിരുന്നതായും യുവതി പറഞ്ഞു. രാഹുലിന്റെ ഭ്രാന്തമായ സ്‌നേഹ പ്രകടനം