Kerala

പീഡനപരാതി; എല്‍ദോസ് കുന്നപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
 പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എം.എല്‍.എയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം എല്‍ദോസ് ഒളിവില്‍ തുടരുകയാണ്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എം.എല്‍.എ എവിടെയെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് ആയിട്ടില്ല. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലെത്തുന്നത്. ബലാല്‍സംഗം എന്ന ഗുരുതര കുറ്റം ചുമത്തിയിട്ടുണ്ടെന്നും എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമെന്നും വാദിച്ച് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും എന്നാല്‍ പണം തട്ടാനായി കെട്ടിച്ചമച്ച കേസാണെന്നാണ് എല്‍ദോസിന്റെ മറുവാദം. കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ്

More »

കെ സുരേന്ദ്രന്‍ കഴിവ് കെട്ട നേതാവ് ,കാര്യമായി എന്തെങ്കിലും ചെയ്താല്‍ പോലും ബിജെപിക്ക് നന്ദിയുണ്ടാവാറില്ല: മേജര്‍ രവി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അനുഭാവിയും സംവിധായകനുമായ മേജര്‍ രവി രംഗത്ത് . ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. കഴിവ് കെട്ട നേതാവാണെന്ന് ഇതിനകം തെളിയിച്ചയാളാണ് കെ സുരേന്ദ്രന്‍ എന്ന് മേജര്‍ രവി വിമര്‍ശിച്ചു. വളരെ മോശം നേതൃത്വമാണ് ഇപ്പോഴത്തെ സംസ്ഥാന ബിജെപിക്കുള്ളത്. കഴിവുള്ളവര്‍ പാര്‍ട്ടി

More »

സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയത്, വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ല; വിദേശയാത്രാവിവാദത്തില്‍ വി ശിവന്‍കുട്ടി
കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള വിദേശയാത്ര വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങളെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയതെന്നും വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതില്‍ തെറ്റില്ല. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സര്‍ക്കാര്‍ അല്ലെന്നും മന്ത്രി വ്യക്തമാക്കി.നേട്ടങ്ങള്‍

More »

വിമര്‍ശനമുയര്‍ന്നതോടെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കെപിസിസി ; സസ്‌പെന്‍ഷന്‍ അടക്കം പരിഗണനയില്‍ ; ബലാത്സംഗ കുറ്റം ചുമത്തിയതോടെ തിരിച്ചടി
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കെപിസിസി. സസ്‌പെന്‍ഷന്‍ അടക്കമാണ് പരിഗണനയിലുള്ളതെന്നാണ് പുറത്തുവരുന്ന സൂചന. വിശദീകരണം ലഭിച്ച ശേഷമായിരിക്കും നടപടി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് വീണ്ടും പരിഗണിക്കുകയാണ്. യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗക്കുറ്റം

More »

പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍
പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് പരിയാരം പോലീസ് ഓലയമ്പാടി കാര്യപ്പള്ളി സ്വദേശി ചെറുതാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ 39കാരന്‍ സജീഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍, വിദ്യാര്‍ഥിനി വിവരം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലിന് പരാതി നല്‍കി.

More »

രണ്ട് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പശ്ചാത്താപമോ ഭാവമാറ്റമോ ഇല്ലാതെ ദമ്പതികള്‍
ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ ഭഗവല്‍സിങും ലൈലയും പ്രത്യേക മാനസികാവസ്ഥയിലെന്ന് പോലീസ്. മനസ്സ് മരവിപ്പിക്കുന്ന തരത്തില്‍ രണ്ട് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പശ്ചാത്താപമോ ഭാവമാറ്റമോ ഇല്ലാതെ ദമ്പതികള്‍. അതിനാല്‍ സംഭവത്തില്‍ ആഴത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പോലീസ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പോലും ദമ്പതികള്‍ ചോദിച്ചത്

More »

മകളേയും കുടുംബത്തേയും പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചിട്ടും സ്വപ്നയ്‌ക്കെതിരെ നിയമ നടപടിയെടുക്കാനുള്ള ആത്മധൈര്യം മുഖ്യമന്ത്രിയ്ക്കില്ലേ ? സ്വപ്നയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ സുധാകരന്‍
സ്വപ്നാ സുരേഷിന്റെ ആത്മകഥയിലെ വെളിപ്പെടത്തലുകള്‍ അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പിണറായി വിജയനും മകള്‍ക്കുമെതിരെയുളള വെളിപ്പെടുത്തലുകള്‍ ഗുരുതര സ്വഭാവമുള്ളതാണ്. മുഖ്യമന്ത്രിയടക്കമുളള ഉന്നതര്‍ നടത്തുന്ന തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുമ്പസാരമാണ് സ്വപ്നാ സുരേഷ് ഈ പുസ്തകത്തിലൂടെ നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു. സ്വപ്നയുടെ

More »

'യുവതിയെ ആത്മഹത്യ ചെയ്യിപ്പിച്ച് തെളിവ് ഇല്ലാതെയാക്കാന്‍ എല്‍ദോസിന്റെ നീക്കം'; സംരക്ഷിക്കുന്നത് കെപിസിസി ; രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍
യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കുന്നത് കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവുമാണെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍. യുവതിയെ ആത്മഹത്യയിലെത്തിച്ച് തെളിവ് നശിപ്പിക്കുക എന്നതായിരുന്നു എംഎല്‍എയുടെയും സംഘത്തിന്റെയും ആസൂത്രിതനീക്കം. പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ്  ഇന്ന് ജീവനോടെയിരിക്കുന്നതെന്നും ദേശാഭിമാനി

More »

ഹോട്ടലിലെ മുറിയില്‍ വിളിച്ചു വരുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി, മലയാള സിനിമാ നിര്‍മ്മാതാവിനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിയത് 1.70 കോടി രൂപ
മലയാള സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി, ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ വിളിച്ചു വരുത്തി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. 1.70 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു സിനിമാ

More »

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണം മോഷണം പോയി

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ആയുര്‍വേദ ഡോക്ടറായ ശിവന്‍ നായര്‍ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണവും മോഷണം പോയി. ചെന്നൈയ്ക്കടുത്ത് ആവഡിയിലെ

ബിജെപിയില്‍ ചേരാന്‍ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരാന്‍ ഇപി ജയരാജന്‍ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രന്‍. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോണ്‍ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. ടിജി നന്ദകുമാറിന്റെ

കുടുംബപ്രശ്‌നം; ഇടുക്കിയില്‍ ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ്

എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തി ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജന്‍

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ