വിമര്‍ശനമുയര്‍ന്നതോടെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കെപിസിസി ; സസ്‌പെന്‍ഷന്‍ അടക്കം പരിഗണനയില്‍ ; ബലാത്സംഗ കുറ്റം ചുമത്തിയതോടെ തിരിച്ചടി

വിമര്‍ശനമുയര്‍ന്നതോടെ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കെപിസിസി ; സസ്‌പെന്‍ഷന്‍ അടക്കം പരിഗണനയില്‍ ; ബലാത്സംഗ കുറ്റം ചുമത്തിയതോടെ തിരിച്ചടി
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കെപിസിസി. സസ്‌പെന്‍ഷന്‍ അടക്കമാണ് പരിഗണനയിലുള്ളതെന്നാണ് പുറത്തുവരുന്ന സൂചന. വിശദീകരണം ലഭിച്ച ശേഷമായിരിക്കും നടപടി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് വീണ്ടും പരിഗണിക്കുകയാണ്.

യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തിയതോടെ എം.എല്‍.എയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ കെ.പി.സി.സി അംഗമായ എല്‍ദോസ് പാര്‍ട്ടിയില്‍ ചുമതലകള്‍ ഒന്നും വഹിക്കുന്നില്ലെങ്കിലും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യമാണ് ആലോചനയില്‍.

പരാതിയുമായി ബന്ധപ്പെട്ട് എല്‍ദോസില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. മറുപടി എന്ത് തന്നെയാണെങ്കിലും എല്‍ദോസിന് ജാഗ്രത കുറവുണ്ടായെന്ന് തന്നെയാണ് നേതൃത്വം കരുതുന്നത്.

എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി നിലപാടും പൊലീസിന്റെ സമീപനവും പാര്‍ട്ടി ഉറ്റുനോക്കുകയാണ്. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നടപടി.

Other News in this category



4malayalees Recommends