പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍
പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് പരിയാരം പോലീസ് ഓലയമ്പാടി കാര്യപ്പള്ളി സ്വദേശി ചെറുതാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ 39കാരന്‍ സജീഷിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍, വിദ്യാര്‍ഥിനി വിവരം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലിന് പരാതി നല്‍കി. തുടര്‍ന്ന് വിവരം പ്രിന്‍സിപ്പല്‍ പോലീസിന് കൈമാറി. ശേഷം പോലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പരാതി നല്‍കിയെന്നറിഞ്ഞതോടെ ഒളിവില്‍പോയ അധ്യാപകന്‍ ചെറുകുന്നിലെ ഒരു കിണറ്റില്‍ ചാടി അത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി മാടായിപ്പാറയിലുണ്ടെന്നറിഞ്ഞ് പരിയാരം പോലീസ് പഴയങ്ങാടി പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കായികമന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയായിരുന്നു.

അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സജീഷ്. ആരോപണങ്ങളെ തുടര്‍ന്ന് സജീഷിനെ മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തുന്നു എന്നായിരുന്നു നല്‍കിയ വിശദീകരണം.

Other News in this category



4malayalees Recommends