മകളേയും കുടുംബത്തേയും പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചിട്ടും സ്വപ്നയ്‌ക്കെതിരെ നിയമ നടപടിയെടുക്കാനുള്ള ആത്മധൈര്യം മുഖ്യമന്ത്രിയ്ക്കില്ലേ ? സ്വപ്നയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ സുധാകരന്‍

മകളേയും കുടുംബത്തേയും പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചിട്ടും സ്വപ്നയ്‌ക്കെതിരെ നിയമ നടപടിയെടുക്കാനുള്ള ആത്മധൈര്യം മുഖ്യമന്ത്രിയ്ക്കില്ലേ ? സ്വപ്നയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കെ സുധാകരന്‍
സ്വപ്നാ സുരേഷിന്റെ ആത്മകഥയിലെ വെളിപ്പെടത്തലുകള്‍ അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പിണറായി വിജയനും മകള്‍ക്കുമെതിരെയുളള വെളിപ്പെടുത്തലുകള്‍ ഗുരുതര സ്വഭാവമുള്ളതാണ്. മുഖ്യമന്ത്രിയടക്കമുളള ഉന്നതര്‍ നടത്തുന്ന തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുമ്പസാരമാണ് സ്വപ്നാ സുരേഷ് ഈ പുസ്തകത്തിലൂടെ നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു.

സ്വപ്നയുടെ തുറന്ന് പറച്ചിലുകള്‍ വെറുതയങ്ങ് തള്ളിക്കളയാന്‍ കഴിയില്ല. സ്പ്രിംഗളര്‍ ഇടപാടിലൂടെ കോടികള്‍ മകള്‍ക്ക് കമ്മീഷന്‍ ലഭിച്ചെന്ന ആരോപണം ശക്തമായി സ്വപ്ന ഉന്നയിക്കുമ്പോള്‍ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.അല്ലാതെ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം വന്നില്ലെന്ന് വാദിച്ച് പ്രതിരോധിച്ചിട്ട് കാര്യമില്ല. സ്പ്രിംഗളര്‍ ഇടപാടില്‍ പ്രതിപക്ഷ ആരോപണം ശരിവെച്ച മാധവന്‍ നമ്പ്യാര്‍ സമിതിയുടെ റിപ്പോര്‍ട്ട് അട്ടിമറിച്ച് ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ രണ്ടാമതൊരു ഉദ്യോഗസ്ഥതല സമിതിയെ നിയോഗിച്ചത് മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ വേണ്ടിയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

സ്വന്തം മകളെയും കുടുംബത്തെയും പൊതുജനമധ്യത്തില്‍ ആക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണം സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതികളിലൊരാളായ സ്വപ്ന അച്ചടിച്ച് വിതരണം ചെയ്തിട്ടും അതിനെ നിയമപരമായി നേരിടാനുള്ള ആത്മധൈര്യം പിണറായി വിജയന്‍ ഇതുവരെ കാട്ടാത്തത് ദുരൂഹവും ചില സംശയങ്ങള്‍ ബലപ്പെടുത്തുന്നതുമാണെന്നും സുധാകരന്‍ പറഞ്ഞു.



Other News in this category



4malayalees Recommends