കെ സുരേന്ദ്രന്‍ കഴിവ് കെട്ട നേതാവ് ,കാര്യമായി എന്തെങ്കിലും ചെയ്താല്‍ പോലും ബിജെപിക്ക് നന്ദിയുണ്ടാവാറില്ല: മേജര്‍ രവി

കെ സുരേന്ദ്രന്‍ കഴിവ് കെട്ട നേതാവ് ,കാര്യമായി എന്തെങ്കിലും ചെയ്താല്‍ പോലും ബിജെപിക്ക് നന്ദിയുണ്ടാവാറില്ല: മേജര്‍ രവി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അനുഭാവിയും സംവിധായകനുമായ മേജര്‍ രവി രംഗത്ത് . ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

കഴിവ് കെട്ട നേതാവാണെന്ന് ഇതിനകം തെളിയിച്ചയാളാണ് കെ സുരേന്ദ്രന്‍ എന്ന് മേജര്‍ രവി വിമര്‍ശിച്ചു. വളരെ മോശം നേതൃത്വമാണ് ഇപ്പോഴത്തെ സംസ്ഥാന ബിജെപിക്കുള്ളത്. കഴിവുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് താല്‍പര്യമില്ല. അതിനാലാണ് വക്താവായിരുന്ന സന്ദീപ് വാര്യരെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ കഴിവുകെട്ടനേതാവാണെന്ന് ഇതിനകം തീരുമാനം ആക്കി കഴിഞ്ഞു. ഇനിയും നിര്‍ത്തിയാല്‍ സന്ദീപ് വാര്യരോ സന്ദീപ് വചസ്പദിയോ മുകളിലേക്ക് വളരും. അതില്‍ നിന്നും അവരെ വലിച്ച് താഴേക്കിടുക. അതിനാണ് പിടിച്ചു പുറത്താക്കിയത്.

നമ്മള്‍ കാര്യമായി എന്തെങ്കിലും ചെയ്താല്‍ പോലും ബിജെപിക്ക് നന്ദിയുണ്ടാവാറില്ല. വ്യക്തി നേട്ടത്തിനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്.' മേജര്‍ രവി വിമര്‍ശിച്ചു.





Other News in this category



4malayalees Recommends