Kerala

രാഹുല്‍ പ്രധാനമന്ത്രിയായിട്ടേ ഇനി ചെരിപ്പിടൂ ; ഭാരത് ജോഡോ യാത്രയില്‍ ശപഥവുമായി യുവാവ്
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ശപഥവുമായി യുവാവ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരിപ്പിടാതെയാണ് പദയാത്ര നടക്കുന്നത്.ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി രാഹുല്‍ഗാന്ധിയുടെ ചിത്രമുളള പതാക വീശിയെറിയുന്ന ഇദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു. പദയാത്രയെ വരവേല്‍ക്കാന്‍ തെരുവുകളില്‍ തിങ്ങി നിറഞ്ഞ ആളുകള്‍ക്കിടയിലും ആവേശം തീര്‍ക്കുകയാണ് ഇദ്ദേഹം. പേര് പണ്ഡിറ്റ് ദിനേശ് ശര്‍മ. ഹരിയാന സ്വദേശിയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം കശ്മീര്‍ വരെ സഞ്ചരിക്കാനാണ് ദിനേശ് ശര്‍മയുടെ തീരുമാനം. കിലോമീറ്ററുകള്‍ താണ്ടുന്ന പദയാത്രയില്‍ പക്ഷേ ചെരുപ്പിടാതെയാണ് ഈ ചെറുപ്പക്കാരന്റെ നടത്തം. അതിന് പിന്നിലൊരു ശപഥമുണ്ട്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായിട്ടേ താനിനി ചെരിപ്പിടൂ എന്ന നേര്‍ച്ചയിലാണ് ദിനേശ്

More »

ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് ഭാരത് ജോഡോ യാത്ര; മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകൂ '; പരിഹാസവുമായി എം സ്വരാജ്
രാഹുല്‍ ഗാന്ധി നേതൃത്വം വഹിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ 'കണ്ടെയ്‌നര്‍ ജാഥ' ആര്‍ക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജില്‍ സംപ്രേക്ഷണം ചെയ്യുന്ന തുറന്നുകാട്ടപ്പെടുന്ന

More »

വിഴിഞ്ഞം സമരവേദിയിലേക്ക് രാഹുല്‍ഗാന്ധിയെ എത്തിക്കാനുള്ള നീക്കം പാളി ; സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപതാ നീക്കം
വിഴിഞ്ഞം സമര വേദിയിലേക്ക് രാഹുല്‍ഗാന്ധിയെക്കൊണ്ടുവരാനുള്ള ലത്തീന്‍ അതിരൂപതാ നീക്കം പാളി. ഭാരത് ജോഡോ യാത്രയുമായി തിരുവനന്തപുരത്തുള്ള രാഹുല്‍ ഗാന്ധിയെ വിഴിഞ്ഞത്തെത്തിക്കാനായിരുന്നു ശ്രമം. ഇതിനായി ഫാ. യൂജിന്‍ പെരേര വി ഡി സതീശനെയും കെ സുധാകരനെയും കണ്ടിരുന്നു. എന്നാല്‍ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രാഹുല്‍ഗാന്ധിയെ സമരമുഖത്തേക്ക് കൊണ്ടുവരുന്നത് ശരിയല്ലന്ന

More »

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ചിലവ് അഞ്ച് കോടി ; കോണ്‍ഗ്രസിന്റെ ശക്തി പ്രകടനമായി ജാഥ
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ചിലവ് അഞ്ച് കോടി. രാഹുല്‍ ഗാന്ധിയടക്കമുള്ള ജാഥയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും താമസം ഭക്ഷണം യാത്ര എന്നിവട അക്കമുളള തുകയാണിത്. 19 ദിവസമാണ് ഭാരത് ജോഡോ യാത്ര സംസ്ഥാനത്തുണ്ടാവുക. കടന്നുപോകുന്ന എട്ട് ജില്ലകളിലെ ഓരോ ബൂത്ത് കമ്മിറ്റിക്കും പ്രാദേശിക ചെലവുകള്‍ക്കായി 50,000 രൂപയുടെ കൂപ്പണുകള്‍ നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി

More »

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു,വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പറഞ്ഞത്, മത സ്പര്‍ദ്ധയല്ല ; തലശേരി അതിരൂപത
ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി തലശേരി അതിരൂപത. തലശേരി അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ പാംപ്‌ളാനിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. ക്രിസ്ത്യന്‍

More »

കാന്‍സര്‍ രോഗ ബാധിതയായ 90കാരിയെ കൊലപ്പെടുത്തിയ ചെറുമകന്‍ പിടിയില്‍ ; സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം
കുന്നിക്കോട് കാന്‍സര്‍ രോഗ ബാധിതയായ 90കാരിയെ കൊലപ്പെടുത്തിയ ചെറുമകന്‍ പിടിയില്‍. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയ ഇയാളെ മരണാനന്തര ചടങ്ങുകള്‍ക്കിടെ തോന്നിയ സംശയമാണ് കുടുക്കിയത്. വെട്ടിക്കവല സ്വദേശി പൊന്നമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊന്നമ്മയുടെ മകളുടെ മകന്‍ സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്മയും മകള്‍ സുമംഗലയും ഒരേ വീട്ടിലാണ്

More »

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏകീകരിച്ച വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 20ന് പുറത്തിറക്കും ; തെരഞ്ഞെടുപ്പ് സമിതി നല്‍കിയ മറുപടിയില്‍ തൃപ്തനെന്ന് ശശി തരൂര്‍
തെരഞ്ഞെടുപ്പ് സമിതി നല്‍കിയ മറുപടിയില്‍ തൃപ്തനെന്ന് ശശി തരൂര്‍ അടക്കമുള്ളവര്‍. താന്‍ കൈകൊണ്ട് നിലപാട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്നും ശശി തരൂര്‍. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കണം എന്ന ആശയമാണ് താന്‍ വ്യക്തമാക്കിയത്  കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏകീകരിച്ച വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 20ന് പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് സമിതി മറുപടി

More »

പണം സമയത്ത് അടയ്ക്കാന്‍ കഴിഞ്ഞില്ല; ലോണ്‍ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി
അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി മൂലം ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്. രണ്ട് മാസം മുമ്പ് ഇവര്‍ മുപ്പതിനായിരം രൂപ ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും കടമായി വാങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു.

More »

ബ്രിട്ടന്‍ ഇന്ത്യയെ കൊള്ളയടിച്ചതിന് മാപ്പുപറഞ്ഞില്ല, ജാലിയന്‍ വാലാബാഗില്‍ ഖേദപ്രകടനം പോലും എലിസബത്ത് രാജ്ഞി നടത്തിയില്ലെന്ന് തരൂര്‍
ബ്രിട്ടന്‍ ഇന്ത്യയെ കൊളളയടിച്ചതിന് അന്തരിച്ച ബ്രിട്ടീഷ് പരമാധികാരി എലിസബത്ത് രാജ്ഞി മാപ്പ് പറഞ്ഞിരുന്നില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. എലിസബത്ത് രാജ്ഞി ഭര്‍ത്താവും ഇന്ത്യയിലെത്തി ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശക പുസ്തകത്തില്‍ പേര് എഴുതി എന്നല്ലാതെ ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ ക്രൂരകൃത്യത്തില്‍ ഖേദം പുലര്‍ത്തുന്ന ഒരു

More »

മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക് ; ഒഴിവായത് വന്‍ ദുരന്തം

ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക്

യുകെയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ 24 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം ; അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയത് ഹൃദയാഘാതത്തിന് കാരണമായെന്ന് പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട്

24കാരിയായ സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നതിനാലാണെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 28ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്

മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണം, മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള ലേഖനത്തിന് മറുപടിയുമായി പ്രതിച്ഛായ

മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചരിത്രബോധം

അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയ; ചികിത്സാപ്പിഴവിന് ഇരയായ നാലുവയസുകാരിയുടെ ആരോഗ്യത്തില്‍ ആശങ്കയോടെ കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നിലവില്‍ അന്വേഷണം തുടരുകയാണ്. അപ്പോഴും ബാക്കിയാകുന്നത് ആശങ്ക ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട

വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവം ; വൈദ്യുതി തകരാര്‍ അറിഞ്ഞിട്ടും മറച്ചുവച്ചു ; ഉടമ അറസ്റ്റില്‍

വിനോദസഞ്ചാരത്തിനെത്തിയ എം ബി ബി എസ് വിദ്യാര്‍ഥി റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പൊലീസ് അറസ്റ്റുചെയ്തു. കുന്നമ്പറ്റ ലിറ്റില്‍ വുഡ് വില്ലയെന്ന റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കോഴിക്കോട് താമരശ്ശേരി