രാഹുല്‍ പ്രധാനമന്ത്രിയായിട്ടേ ഇനി ചെരിപ്പിടൂ ; ഭാരത് ജോഡോ യാത്രയില്‍ ശപഥവുമായി യുവാവ്

രാഹുല്‍ പ്രധാനമന്ത്രിയായിട്ടേ ഇനി ചെരിപ്പിടൂ ; ഭാരത് ജോഡോ യാത്രയില്‍ ശപഥവുമായി യുവാവ്
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ശപഥവുമായി യുവാവ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരിപ്പിടാതെയാണ് പദയാത്ര നടക്കുന്നത്.ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി രാഹുല്‍ഗാന്ധിയുടെ ചിത്രമുളള പതാക വീശിയെറിയുന്ന ഇദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു. പദയാത്രയെ വരവേല്‍ക്കാന്‍ തെരുവുകളില്‍ തിങ്ങി നിറഞ്ഞ ആളുകള്‍ക്കിടയിലും ആവേശം തീര്‍ക്കുകയാണ് ഇദ്ദേഹം.

പേര് പണ്ഡിറ്റ് ദിനേശ് ശര്‍മ. ഹരിയാന സ്വദേശിയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം കശ്മീര്‍ വരെ സഞ്ചരിക്കാനാണ് ദിനേശ് ശര്‍മയുടെ തീരുമാനം. കിലോമീറ്ററുകള്‍ താണ്ടുന്ന പദയാത്രയില്‍ പക്ഷേ ചെരുപ്പിടാതെയാണ് ഈ ചെറുപ്പക്കാരന്റെ നടത്തം. അതിന് പിന്നിലൊരു ശപഥമുണ്ട്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയായിട്ടേ താനിനി ചെരിപ്പിടൂ എന്ന നേര്‍ച്ചയിലാണ് ദിനേശ് ശര്‍മ

ടാറിട്ട റോഡിലെ പൊളളുന്ന ചൂട് മറികടക്കാന്‍ പലരും ഷൂസും സോക്‌സും ഒക്കെയിട്ട് നടക്കുമ്പോഴാണ്, നഗ്‌നപാദനായി കിലോമീറ്ററുകള്‍ താണ്ടാനുളള ദിനേശ് ശര്‍മയുടെ തീരുമാനം.

Other News in this category



4malayalees Recommends