Kerala

സില്‍വര്‍ ലൈന്‍: ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സില്‍വര്‍ ലൈനില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്നും പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകും. വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ വ്യത്യസ്ഥ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ളതാണെന്നും ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും

More »

കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍: ഒരു കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരും മരിച്ചു
തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു. ചിറ്റടിച്ചാല്‍ സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പുലര്‍ച്ചെ നാല് മണിയോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയിരുന്നു.

More »

വിവാഹ ശേഷവും ഭാര്യയുമായി അടുപ്പമെന്ന് സംശയം ; യുവാവിനെ കൊലപ്പെടുത്തിയത് വീല്‍സ്പാനര്‍ കൊണ്ട് തലയ്ക്ക് അടിച്ച്
നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കിങ്‌സ് പാര്‍ക്ക് റസിഡന്റ്‌സില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പാലക്കാട് കൊടുന്തരപ്പുള്ളി കാടൂര്‍ പിരിയാരി വടേശ്ശേരിത്തൊടി അജയ് ആണ് (25) കൊല്ലപ്പെട്ടത് കേസില്‍ പാലക്കാട് പുതുശേരി  കളത്തിവീട് സുരേഷിനെ (32) പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേഷിന്റെ

More »

ഭക്ഷണം വിളമ്പാന്‍ വൈകി ; അടുത്ത ആഴ്ച വിവാഹിതയാകേണ്ടിയിരുന്ന മകളെ പിതാവ് കഴുത്തറുത്ത് കൊന്നു
മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 21 വയസ്സുള്ള രേഷ്മയാണ് പിതാവ് മുഹ്മ്മദ് ഫരിയാദി(55) ന്റെ ആക്രമണത്തില്‍ മരിച്ചത്. സെപ്റ്റംബര്‍ നാലിന് യുവതിയുടെ വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം ഭക്ഷണം വിളമ്പാന്‍ വൈകിയതാണ് കൊലപാതകത്തിനും പ്രേരണയായതെന്നു പൊലീസ് പറയുന്നു. ഭക്ഷണം വിളമ്പാന്‍ വൈകുന്നത് പിതാവ് ചോദ്യം

More »

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ; രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയിരുന്നു. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് എന്നിവരാണ്

More »

തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി ; രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയിരുന്നു. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ, നിമയുടെ മകന്‍ ആദിദേവ് എന്നിവരാണ്

More »

കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനംം ഒഴിയും ; പകരം എ വിജയരാഘവനും എം വി ഗോവിന്ദനും ഇ പി ജയരാജനും പരിഗണനയില്‍
കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനംം ഒഴിയും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയെ എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കണ്ടു. സെക്രട്ടേറിയേറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു

More »

'എനിക്കെതിരെ തെളിവില്ല'; ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയില്‍ നടന്‍ മോഹന്‍ലാല്‍
ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ മോഹന്‍ലാല്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയതിനെതിരെയാണ് നീക്കം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് നടന്റെ ആവശ്യം. നടന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പെരുമ്പാവൂര്‍

More »

സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീട് ആക്രമിച്ചു
തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് വീടിന് നേരെ കല്ലേറുണ്ടായത്. ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. സംഭവ സമയത്ത് ആനാവൂര്‍ നാഗപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ടായി. പൊലീസ്

More »

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി

അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല ; മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. ആവശ്യമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല എന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷം, നീതി കിട്ടിയെന്ന് തോന്നുന്നില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന്

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ