'എനിക്കെതിരെ തെളിവില്ല'; ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയില്‍ നടന്‍ മോഹന്‍ലാല്‍

'എനിക്കെതിരെ തെളിവില്ല'; ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയില്‍ നടന്‍ മോഹന്‍ലാല്‍

ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ മോഹന്‍ലാല്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയതിനെതിരെയാണ് നീക്കം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് നടന്റെ ആവശ്യം.

നടന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് തള്ളിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ആവശ്യം

മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശങ്ങളും പരിശോധിച്ചിട്ടല്ല നടപടി എടുത്തത്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയെ അറിയിച്ചു.


Other News in this category



4malayalees Recommends