കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനംം ഒഴിയും ; പകരം എ വിജയരാഘവനും എം വി ഗോവിന്ദനും ഇ പി ജയരാജനും പരിഗണനയില്‍
കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനംം ഒഴിയും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയെ എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കണ്ടു. സെക്രട്ടേറിയേറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. അനാരോഗ്യം മൂലമാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകും. സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇന്നും നാളെയുമായി ചേരുന്ന സിപിഐഎം സംസ്ഥാന സേക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും.