വിവാഹ ശേഷവും ഭാര്യയുമായി അടുപ്പമെന്ന് സംശയം ; യുവാവിനെ കൊലപ്പെടുത്തിയത് വീല്‍സ്പാനര്‍ കൊണ്ട് തലയ്ക്ക് അടിച്ച്

വിവാഹ ശേഷവും ഭാര്യയുമായി അടുപ്പമെന്ന് സംശയം ; യുവാവിനെ കൊലപ്പെടുത്തിയത് വീല്‍സ്പാനര്‍ കൊണ്ട് തലയ്ക്ക് അടിച്ച്
നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള കിങ്‌സ് പാര്‍ക്ക് റസിഡന്റ്‌സില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പാലക്കാട് കൊടുന്തരപ്പുള്ളി കാടൂര്‍ പിരിയാരി വടേശ്ശേരിത്തൊടി അജയ് ആണ് (25) കൊല്ലപ്പെട്ടത് കേസില്‍ പാലക്കാട് പുതുശേരി കളത്തിവീട് സുരേഷിനെ (32) പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

സുരേഷിന്റെ ഭാര്യയുമായി അജയ്ക്ക് ബന്ധമുള്ളതായി സുരേഷ് സംശയിച്ചിരുന്നതായും ഇതാണ് കൊലയ്ക്ക് കാരണമെന്നുമാണ് പൊലീസിന്റെ നിഗമനം. സുരേഷിന്റെ ഭാര്യയും കൊല്ലപ്പെട്ട അജയ്യും മുമ്പ് ഏഴു വര്‍ഷത്തോളം സ്വകാര്യ ബാങ്കില്‍ ജോലി ചെയ്തിരുന്നതാണ്. വിവാഹ ശേഷവും പഴയ അടുപ്പം തുടരുന്നതായി സുരേഷ് സംശയിച്ചിരുന്നു,

ശനിയാഴ്ച രാത്രിയോടെ സുരേഷ് ഭാര്യയുമായെത്തി. ഭാര്യയെ കാറിലിരുത്തി ഇവരുടെ ഫോണില്‍ നിന്ന് അജയിനെ വിളിച്ചു. അജയ് എടുത്തിരുന്ന ലോഡ്ജ് മുറിയിലെത്തി. മുറിയില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. സുരേഷ് വീല്‍ സ്പാനര്‍ ഉപയോഗിച്ച് അജയ്യുടെ തലയ്ക്കടിച്ചു. മുറിയില്‍ അടിയേറ്റ് ഓടിയ യുവാവ് മാര്‍ക്കറ്റ് റോഡില്‍ വീണ് മരണപ്പെട്ടു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Other News in this category



4malayalees Recommends