Kerala

അതിജീവിതയുടെ പേര് വെളിപ്പെടുത്തി ; അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസി മലയാളി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച് . എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പരാതിക്കാരിയുടെ പേര് സോഷ്യല്‍മീഡിയ വഴിയും ചാനല്‍ചര്‍ച്ചകളിലൂടെയും വെളിപ്പെടുത്തിയെന്നാണ് കേസ്. ബലാത്സംഗക്കേസിലെ പരാതിക്കാരിയാണെന്ന് അറിയാതെയാണ് പേര് പറഞ്ഞതെന്നാണ് അനിത പുല്ലയില്‍ പറയുന്നത്. മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡനത്തിന് പരാതി നല്‍കിയ യുവതിയുടെ പേരാണ് മോന്‍സണിന്റെ സുഹൃത്തായ അനിത പുല്ലയില്‍ വെളിപ്പെടുത്തിയത്. യുവതിയുടെ ചിത്രങ്ങള്‍ അനിത പുറത്ത് വിട്ടെന്നും

More »

എം എം യൂസഫലിയെ വിമര്‍ശിച്ച കെ എം ഷാജി ഉണ്ട ചോറിന് നന്ദികാണിക്കാത്തവന്‍, വിനുവിന് ശമ്പളം കൊടുക്കുന്നതും പ്രവാസികളുടെ പരസ്യത്തില്‍ നിന്ന് ; കെ ടി ജലീല്‍
എം എം യൂസഫലിയെ വിമര്‍ശിച്ച കെ എം ഷാജി ഉണ്ട ചോറിന് നന്ദികാണിക്കാത്തവനെന്ന് മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍. മുസ്‌ളിം ലീഗിന് അതിന്റെ പോഷക സംഘടനയായ കെ എം സി സിക്കും യൂസഫലിയോളം സംഭാവന ചെയ്ത വ്യക്തികള്‍ വേറയില്ല. ലീഗ് കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും വലിയൊരു ശതമാനവും അദ്ദേഹം വഴിയാണ് ലഭിക്കുന്നത്. കെ എം ഷാജിക്ക് ലീഗില്‍

More »

സ്വപ്നയുടെ കയ്യില്‍ തെളിവില്ല; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു പാര്‍ട്ടിയെന്ന് സരിത
മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് സരിത എസ് നായര്‍. സ്വപ്നയുടെ ആരോപണങ്ങള്‍ സത്യമാണെന്നതിന് സ്വപ്നയുടെ കയ്യില്‍ തെളിവുകളൊന്നും ഇല്ലെന്നും സ്വപ്ന പറയുന്നത് സത്യമാണെങ്കില്‍ താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമായിരുന്നെന്നും സരിത പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി

More »

'മോദിക്ക് വേണ്ടി പാക്കേജ് പ്രഖ്യാപിച്ചയാള്‍ ലീഗിനെ വിലക്ക് വാങ്ങാന്‍ നോക്കേണ്ട'; മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ നിങ്ങളാര്? എം എം യൂസഫലിയുടെ പേര് പറയാതെ വിമര്‍ശനവുമായി കെ എം ഷാജി
പ്രമുഖ വ്യവസായിയായ എം എ എം എ യൂസഫലിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാളാണ് യൂസഫലി. യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ലീഗിനെ വിലക്ക് വാങ്ങാന്‍ ശ്രമിക്കേണ്ടന്നുമായിരുന്നു കെ എം ഷാജി പറഞ്ഞത്. എം എ യൂസഫലിയുടെ പേര് പറയാതെയായായിരുന്നു കെ എം ഷാജിയുടെ വിമര്‍ശനം. ലോക കേരള സഭയില്‍ യൂസഫലി

More »

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താടി നീട്ടി വളര്‍ത്തിയിരിക്കുന്നത് അപമാനമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍; മുവാറ്റുപുഴ നഗരസഭയില്‍ കൈയാങ്കളി
മുവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താടി നീട്ടിവളര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് താടി നീട്ടി വളര്‍ത്തിയിരിക്കുന്നത് അപമാനമാണെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് കൗണ്‍സിലില്‍ ഉന്തും തള്ളുും ഉണ്ടാകുകയായിരുന്നു. പ്രതിപക്ഷ കൗണ്‍സിലറും സിപിഐഎം നേതാവുമായ ജാഫര്‍ സാദിഖാണ് ഹെല്‍ത്ത്

More »

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കട ബാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ആര്‍ ബി ഐ ലേഖനം
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ലേഖനം. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ കടബാധ്യത ഏറെയുള്ള സംസ്ഥാനങ്ങള്‍ ചെലവ് ചുരുക്കി അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ ലേഖനത്തില്‍ സൂചിപ്പിക്കുന്നു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍

More »

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ വേണം ; കോടതിയെ സമീപിച്ച് സരിത നായര്‍
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ വേണമെന്ന ആവശ്യവുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അവര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. സ്വപ്നയുടെ മൊഴിയില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതേ കുറിച്ചുള്ള വിശദ വിവരങ്ങള്‍

More »

പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച കേസ് ; ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍
പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച കേസില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍. അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഡ്രൈവര്‍ ഔസേപ്പിനെതിരെ മനപ്പൂര്‍വമായ

More »

സ്വന്തം കാശില്‍ ടിക്കറ്റ് എടുത്ത് വരുന്ന പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതാണോ ധൂര്‍ത്ത്; ആക്ഷേപങ്ങളില്‍ പ്രതികരിച്ച് എം എ യൂസഫലി
ലോകകേരള സഭയില്‍ ധൂര്‍ത്താണ് നടക്കുന്നതെന്ന് ആരോപണങ്ങളോട് പ്രതികരിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി. പ്രവാസികള്‍ സ്വന്തം കാശെടുത്താണ് ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ വരുന്നത്. അവര്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെയാണോ ധൂര്‍ത്തെന്ന് വിളിക്കുന്നത്. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത് ലോകകേരള സഭയില്‍ പങ്കെടുത്ത്

More »

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി

അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല ; മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. ആവശ്യമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല എന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷം, നീതി കിട്ടിയെന്ന് തോന്നുന്നില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന്

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ