Kerala

ഓടുന്ന ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ട് ട്രാക്കിനിടയിലേയ്ക്ക് വീണു, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നിറങ്ങി ഭക്ഷണം വാങ്ങി തിരിച്ചു കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ ആണ് മരിച്ചത്. 21 വയസായിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്. അപകടത്തില്‍ കാലുകള്‍ തകര്‍ന്നിരുന്നു. മിലന്റെ മാതാപിതാക്കള്‍ വിദേശത്താണ്. ശബരി എക്‌സ്പ്രസിലാണ് മിലന്‍ യാത്ര ചെയ്തത്. പാലക്കാട് ലീഡ്‌സ് അക്കാദമി വിദ്യാര്‍ത്ഥിയായ മിലന്‍ നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് ദാരുണമായി മരിച്ചത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഭക്ഷണവും വെള്ളവും വാങ്ങാനിറങ്ങി. തിരികെ കയറാനെത്തുമ്പോഴേക്കും ട്രെയിന്‍ നീങ്ങിക്കഴിഞ്ഞിരുന്നു. ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍

More »

വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മുന്നില്‍ പരിശോധന നടത്താന്‍ ആളെ അയച്ച് കെ സുധാകരന്‍ ; രഹസ്യ ഗ്രൂപ്പ് യോഗമെന്ന സംശയത്തില്‍ നടപടി !
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മുന്നില്‍ പരിശോധന നടത്താന്‍ ആളെ അയച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ് യോഗം നടക്കുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി പത്ത് മണിയോടെ കെപിസിസി അയച്ച സംഘം കന്റോണ്‍മെന്റ് ഹൗസില്‍ എത്തി. അവിടെ പ്രതിപക്ഷ നേതാവ് അടക്കം

More »

യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാന്‍ ശ്രമം ; സഹായം തേടി 468 മലയാളി വിദ്യാര്‍ഥികള്‍ നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെട്ടു
ഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാന്‍ ശ്രമം. ഇതിനായി യുക്രെയ്‌ന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്. 20,000 ത്തോളം ഇന്ത്യക്കാരാണ്

More »

മകന്‍ മരിച്ചതറിഞ്ഞില്ല, മൃതദേഹത്തിനൊപ്പം സഹോദരങ്ങളും അമ്മയും കഴിഞ്ഞത് മൂന്നു ദിവസം
മകന്റെ മരണ വിവരം അറിയാതെ മൃതദേഹത്തിന് മൂന്നു ദിവസത്തോളം കാവലിരുന്ന് അമ്മയും സഹോദരങ്ങളും. കോട്ടയം ജില്ലയിലെ കുറപ്പുന്തറ മാഞ്ഞൂരില്‍ നിന്നാണ് കരളലിയിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തു വരുന്നത്. നടുപ്പറമ്പില്‍ പരേതനായ പുരുഷന്റെ മകന്‍ അജിയുടെ മൃതദേഹമാണ് ഇത്തരത്തില്‍ അഴുകിയ നിലയില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത്. അജിയും സഹോദരങ്ങളും അമ്മ ചെല്ലമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.

More »

ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചത്': വേദന കൊണ്ട് പുളഞ്ഞപ്പോള്‍ പറയേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചത് എന്നതിലുപരി ചികിത്സയാണ് പ്രധാനമെന്ന് കരുതി.; സ്വാമി ഗംഗേശാനന്ദ
തനിക്ക് ബോധമില്ലാതിരുന്നപ്പോഴാണ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചതെന്ന് സ്വാമി ഗംഗേശാനന്ദ. അസഹ്യമായ വേദന ഉണ്ടായപ്പോഴാണ് ബോധം വന്നത്. പെണ്‍കുട്ടി വാതില്‍ തുറന്നോടുന്നതാണ് ആദ്യം കണ്ടത്. പിന്നീടാണ് ലിംഗഛേദം തിരിച്ചറിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.പക്ഷേ അന്ന് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് പറയേണ്ടി വന്നു. അന്നത്തെ അവസ്ഥയില്‍ പറഞ്ഞുപോയതാണ്. വേദന

More »

തൃക്കാക്കരയിലെ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി ; ട്യൂബ് വഴി ഭക്ഷണം നല്‍കി തുടങ്ങി
എറണാകുളം തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. 48 മണിക്കൂറിനിടയില്‍ അപസ്മാരം സംഭവിക്കാത്തതാണ് ആശ്വാസകരമായത്. കുട്ടിയ്ക്ക് ട്യൂബ് വഴി ഭക്ഷണം നല്‍കിത്തുടങ്ങി. ഓരോ ദിവസം കഴിയും തോറും കുഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയാണ്. കടുത്ത അപസ്മാരത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ

More »

ബിഗ് ടിക്കറ്റിലൂടെ മലയാളി നവവരന് ഒരു കോടി രൂപയുടെ സമ്മാനം
മലയാളി യുവാവിന് വിവാഹസമ്മാനമായി അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലൂടെ ഭാഗ്യദേവതയുടെ കടാക്ഷം. അജ്മാനില്‍ ജനറല്‍ ട്രേഡിങ് കമ്പനിയിലെ ഓഫീസ് ഡ്രൈവറായി ജോലി ചെയ്യുന്ന റെനീഷ് കിഴക്കേതില്‍ അബൂബക്കറാണ് 5,00,000 ദിര്‍ഹത്തിന്റെ സമ്മാനത്തിന് അര്‍ഹനായത്. 22.02.2022 എന്ന അപൂര്‍വതകള്‍ നിറഞ്ഞ ഈ ദിവസം ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു കോടി രൂപയുടെ

More »

വാസ്തുദോഷം, 'ഡയറക്ടര്‍മാര്‍ ഇരിക്കുന്ന ദിശ ശരിയല്ല'; ടൂറിസം ഡയറക്ടറേറ്റില്‍ ലക്ഷങ്ങള്‍ മുടക്കി നവീകരണം
സംസ്ഥാനത്തെ ടൂറിസം ഡയറക്ടറേറ്റില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നേരെ വിമര്‍ശനം. 40 ലക്ഷം രൂപ ചെലവഴിച്ച് ഡയറക്ടറേറ്റിന്റെ ഓഫിസ്, സന്ദര്‍ശക മുറികള്‍ എന്നിവ ഫൈവ് സ്റ്റാര്‍ സ്യൂട്ടാക്കി മോടിപിടിപ്പിക്കാനാണ് നീക്കം. വാസ്തുദോഷത്തിന്റെ പേരിലാണ് ഇത്രയും തുക ചെലവാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് ആരോപണങ്ങള്‍

More »

മറഡോണ സ്‌പോര്‍ട്‌സ് ബാര്‍ ഗോവയില്‍ ആരംഭിച്ചു
ഗോവ: ഇന്ത്യയിലെ പ്രമുഖ ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായ ബോബി ഓക്‌സിജന്‍ റിസോര്‍ട്ട്‌സിന്റെ ഏറ്റവും പുതിയ മറഡോണ സ്‌പോര്‍ട്‌സ് ബാര്‍ ഗോവയിലെ മോര്‍ജിമില്‍ ബോചെ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മോര്‍ജിമിലെ റിസോര്‍ട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ഓക്‌സിജന്‍ റിസോര്‍ട്ട്‌സ്  സി.ഇ.ഒ. ഗിരീഷ് നായര്‍, സി.ഒ.ഒ. രാജീവ് നായര്‍ എന്നിവര്‍

More »

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസ്; രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. അതേസമയം, രാഹുലിന്റെ അമ്മയെ പോലീസ്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ്

വീണ്ടും ധൂര്‍ത്ത് വിവാദം ; ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്. ലോകകേരള സഭ ഒരു

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്

ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ ; കേരള സംസ്ഥാന ലോട്ടറി വില്‍പ്പന കുറക്കുന്നുവെന്ന് ആരോപിച്ച് പരാതി

കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഇടിക്കുന്നുവെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് കേസ്