Kerala

എന്റെ മകന്‍ മരിച്ചിരുന്നുവെങ്കില്‍ മലയില്‍ വീണ്ടും ആളുകള്‍ കയറുമായിരുന്നോ?: ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ
മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് മാതാവ് റഷീദ. ബാബു ബുദ്ധിമോശം കാണിച്ചത് കൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്നും റഷീദ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റഷീദ ഇക്കാര്യം പറഞ്ഞത്. 'എന്റെ മകന്‍ മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ. ഒരാള്‍ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസില്‍ ഇളവ് നല്‍കിയത് അവസരമായി കാണരുത്. മകനെതിരെ കേസെടുക്കാം'റഷീദ പറഞ്ഞു. ഇന്നലെയാണ് ബാബു കയറിയ ചെറാട് കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആളുകയറിയത്. മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്‌ലാഷുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മലയില്‍ ബാബു കുടുങ്ങിയതിന് പിന്നാലെ അനുമതിയില്ലാതെ മലയില്‍ കയറരുതെന്ന് വനംവകുപ്പ്  കര്‍ശന

More »

ഏറു പടക്കം വാങ്ങി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് നാടന്‍ ബോംബാക്കി ; കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍ ; വിവാഹത്തിനിടെ നടന്ന സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചു
കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. സി.കെ റുജുല്‍, സനീഷ്, പി. അക്ഷയ്, ജിജില്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ബോംബെറിഞ്ഞ മിഥുനായി തിരച്ചില്‍ തുടരുകയാണ്.ഏറുപടക്കം വാങ്ങി അതില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചാണ് നാടന്‍ ബോംബുണ്ടാക്കിയിരിക്കുന്നത്. ഇന്നലെ പിടിയിലായ അക്ഷയ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഏച്ചൂര്‍ സ്വദേശിയായ

More »

മോഡലുകളുടെ മരണം റോയിക്ക് പങ്കുണ്ടാകാമെന്ന് ബന്ധുക്കള്‍ ; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം
കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരെ അപകടത്തില്‍ മരിച്ച മോഡലുകളുടെ ബന്ധുക്കള്‍. പെണ്‍കുട്ടികളുടെ മരണത്തില്‍ റോയി വയലാട്ടിന് നേരിട്ടു പങ്കുണ്ടോ എന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അപകടത്തില്‍ കൊല്ലപ്പെട്ട അന്‍സി കബീറിന്റെ ബന്ധു പറഞ്ഞു. മോഡലുകള്‍ അപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍

More »

അന്നനാളത്തില്‍ സേഫ്റ്റി പിന്‍ ; ഡോക്ടര്‍മാരുടെ കരുതലില്‍ എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു
അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങി ഗുരുതാവസ്ഥയിലായ എട്ടുമാസം പ്രായമായ കുഞ്ഞിന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ പുതുജീവന്‍. മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും ദീപയുടെയും മകനാണ് ഡോക്ടര്‍മാരുടെ കരുതലില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്. സേഫ്റ്റി പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ച് ജനുവരി 19ന്

More »

അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തി സ്വര്‍ണ്ണമാല മോഷ്ടിച്ച സംഭവം ; എംബിഎ ബിരുദധാരിയായ പ്രതി ഓണ്‍ലൈന്‍ ട്രേഡര്‍ ; ജോലിക്ക് നിന്നത് ചായക്കടയില്‍ !
അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തി സ്വര്‍ണ മാല മോഷ്ടിച്ച തമിഴ്‌നാട് തോവാള വെള്ള മഠം സ്വദേശി രാജേന്ദ്രന്‍ കൊടുംകുറ്റവാളി. ഇയാളുടെ വിദ്യാഭ്യാസയോഗ്യത അടക്കം കണ്ട് അമ്പരക്കുകയാണ് പൊലീസും. രാജേന്ദ്രന്റെ അഞ്ചാമത്തെ ഇരയാണ് അമ്പലമുക്കില്‍ കൊല്ലപ്പെട്ട വിനീത എം എ ഇക്കണോമിക്‌സ് ബിരുദധാരിയാണ് രാജേന്ദ്രനെന്നാണ് പൊലീസ്

More »

54 കാരനെ ആക്രമണത്തില്‍ നിന്ന് പൊതിഞ്ഞ് രക്ഷിച്ചു; എസ്‌ഐ കിരണ്‍ ശ്യാമിന് ആദരം
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ള ആളിനെ ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ നിന്നും രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്‌പെക്ടറെ ആദരിച്ച് കേരളാ പോലീസ്. അരുവിക്കര എസ്‌ഐ കിരണ്‍ ശ്യാമാണ് സോഷ്യല്‍മീഡിയയില്‍ ഹീറോ ആയത്. കിരണ്‍ ശ്യാമിന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. തിരുവനന്തപുരത്ത് പോലീസ്

More »

അയക്കുന്ന പണം എത്തുന്നത് വ്യാപാരികളുടെ അക്കൗണ്ടിലല്ല ; കൊച്ചിയില്‍ ക്യൂ ആര്‍ കോഡ് മാറ്റിയൊട്ടിച്ച് പണം തട്ടി
കൊച്ചിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ക്യൂ ആര്‍ കോഡിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്. കാക്കനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി അയ്യായിരത്തോളം രൂപയാണ് തട്ടിയത്. കടയില്‍ വെച്ച ക്യൂ ആര്‍ കോഡിന് മുകളില്‍ മറ്റൊരു കോഡ് ഒട്ടിച്ചായിരുന്നു പണം തട്ടല്‍. കടകളില്‍ നേരത്തെ സ്ഥാപിച്ച ക്യൂ.ആര്‍ കോഡിന് മുകളില്‍ പേപ്പറില്‍ പ്രിന്റ് ചെയ്‌തെടുത്ത മറ്റൊരു കോഡ് ഒട്ടിച്ചുവെച്ചാണ്

More »

നില വിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും നേതൃത്വം ഇനിയും മടിക്കരുത് ; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കെയുഡബ്ല്യുജെ
സാമൂഹ്യ മാധ്യമങ്ങളിലൂടെ എംഎല്‍എ പിവി അന്‍വര്‍ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച വിഷയത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ. വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം.എല്‍.എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി പറഞ്ഞു.

More »

മര്‍ദ്ദനം, മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം ; മലപ്പുറത്ത് ട്രെയ്‌നിന് മുന്നില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാ കുറുപ്പ് കണ്ടെത്തി ; ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണം
മലപ്പുറം വള്ളിക്കുന്നില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദികള്‍ ഭര്‍ത്താവും കുടുംബവുമാണ്. ഭര്‍ത്താവ് ഷാലുവും, അമ്മയും സഹോദരിയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ലിജിനയുടെ ആത്മഹത്യ കുറിപ്പില്‍

More »

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍, മകള്‍ മരിച്ച ശേഷം അമ്മയുടെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദത്തില്‍ ; വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍

തൃശ്ശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി

ഇന്നലെ കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച