അന്നനാളത്തില്‍ സേഫ്റ്റി പിന്‍ ; ഡോക്ടര്‍മാരുടെ കരുതലില്‍ എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു

അന്നനാളത്തില്‍ സേഫ്റ്റി പിന്‍ ; ഡോക്ടര്‍മാരുടെ കരുതലില്‍ എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു
അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങി ഗുരുതാവസ്ഥയിലായ എട്ടുമാസം പ്രായമായ കുഞ്ഞിന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ പുതുജീവന്‍. മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും ദീപയുടെയും മകനാണ് ഡോക്ടര്‍മാരുടെ കരുതലില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

സേഫ്റ്റി പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ച് ജനുവരി 19ന് അത്യാസന നിലയില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞ് സേഫ്റ്റി പിന്‍ വിഴുങ്ങിയത് ആരും അറിഞ്ഞിരുന്നില്ല. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഒരു വശം തളര്‍ന്ന് അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്.

ബോധരഹിതനായ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തുകയായിരുന്നു. ഇതിനിടെ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഉടന്‍ കോവിഡ് ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ തലച്ചോറിലെ പഴുപ്പ് നീക്കി.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കണ്ടെത്തിയത്. അപകടനില തരണംചെയ്ത കുഞ്ഞ് ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോള്‍ ശിശുരോഗവിഭാഗം ഐ.സി.യു.വിലാണ്. പത്തുദിവസത്തിനകം ആശുപത്രി വിടാനാകും. മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി, ശിശുരോഗം, ശിശുരോഗശസ്ത്രക്രിയാവിഭാഗം എന്നീ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒത്തൊരുമിച്ച് നടത്തിയ ഇടപെടലുകളാണ് കുഞ്ഞിന് ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായത്.



Other News in this category



4malayalees Recommends