അയക്കുന്ന പണം എത്തുന്നത് വ്യാപാരികളുടെ അക്കൗണ്ടിലല്ല ; കൊച്ചിയില്‍ ക്യൂ ആര്‍ കോഡ് മാറ്റിയൊട്ടിച്ച് പണം തട്ടി

അയക്കുന്ന പണം എത്തുന്നത് വ്യാപാരികളുടെ അക്കൗണ്ടിലല്ല ; കൊച്ചിയില്‍ ക്യൂ ആര്‍ കോഡ് മാറ്റിയൊട്ടിച്ച് പണം തട്ടി
കൊച്ചിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ക്യൂ ആര്‍ കോഡിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്. കാക്കനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി അയ്യായിരത്തോളം രൂപയാണ് തട്ടിയത്. കടയില്‍ വെച്ച ക്യൂ ആര്‍ കോഡിന് മുകളില്‍ മറ്റൊരു കോഡ് ഒട്ടിച്ചായിരുന്നു പണം തട്ടല്‍. കടകളില്‍ നേരത്തെ സ്ഥാപിച്ച ക്യൂ.ആര്‍ കോഡിന് മുകളില്‍ പേപ്പറില്‍ പ്രിന്റ് ചെയ്‌തെടുത്ത മറ്റൊരു കോഡ് ഒട്ടിച്ചുവെച്ചാണ് തട്ടിപ്പ്. കടയില്‍ വരുന്നവര്‍ അയച്ച പണമെല്ലാം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കായിരുന്നു പോയ്. ക്യൂ.ആര്‍ കോഡില്‍ കൃത്രിമം നടന്നതും തട്ടിപ്പ് നടക്കുന്നുണ്ടെന്നും തിരിച്ചറിയാന്‍ വ്യാപാരികള്‍ കുറച്ചുവൈകി. മത്സ്യം വാങ്ങാനെത്തിയവര്‍ അയക്കുന്ന പണം അക്കൗണ്ടില്‍ വീഴുന്നില്ലെന്ന് കണ്ടപ്പോഴാണ് എന്തോ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മനസിലായത്. പടമുകളിലെ മത്സ്യവ്യാപാരി ഉസ്മാനും തൊട്ടടുത്ത് മാംസക്കച്ചവടം ചെയ്യുന്ന സാദിക്കുമാണ് ക്യൂ.ആര്‍ കോഡ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പുകാരന്‍ രണ്ട് കടകളിലും ഒട്ടിച്ചുവെച്ചത് ഒരേ ക്യൂ ആര്‍ കോഡുകളാണ്. പിടിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാവാം പിന്നീട് ക്യൂ.ആര്‍ കോഡ് പ്രവര്‍ത്തനക്ഷമമല്ലാതെയാക്കി.

Other News in this category



4malayalees Recommends