Kerala

ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് മുക്കാല്‍ കോടിയോളം രൂപ ; ഇനിയും ബില്ലുകള്‍ കിട്ടാനുണ്ടെന്നും തുക ഉയരുമെന്നും ദുന്ത നിവാരണ അതോറിറ്റി ; കണക്കുകള്‍ പുറത്ത്
മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്. മലമ്പുഴ ചെറാട് കൂന്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിക്കാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് മുക്കാല്‍ കോടിയോളം ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്.

More »

ഓട്ടോ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ബോചെ ഫാന്‍സിന്റെ സൗജന്യ ഭക്ഷ്യകിറ്റ്
കോവിഡ് കാരണം പ്രതിസന്ധിയിലായ തൃശ്ശൂരിലെ ഓട്ടോ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബോചെ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ശോഭസിറ്റിക്ക് സമീപം നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിച്ച് ആല്‍വിന്‍, ബോചെ ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ്, അനി, ഷാബു എന്നിവര്‍

More »

മണലാരണ്യങ്ങളിലെ പൊടിക്കാറ്റ് മൂലമാണ് അവിടെ മുഖം മൂടിയത്; ഇവിടെയോ ? എല്ലാം മതവും പുരുഷ കേന്ദ്രീകൃതമാണ് ; പര്‍ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്നും ജസ്ല മാടശേരി
ഇസ്ലാമിക നിയമപ്രകാരം സ്ത്രീകള്‍ക്ക് യാതൊരു വസ്ത്ര സ്വാതന്ത്ര്യവുമില്ലെന്ന് ആക്ടവിസ്റ്റ് ജസ്ല മാടശേരി. വസ്ത്ര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ഇസ്‌ലാമിക വസ്ത്രങ്ങള്‍ക്കായി വാദിക്കുന്നവര്‍ വ്യക്തി സ്വാതന്ത്ര്യത്തെ മനസ്സിലാക്കുന്നവരല്ലെന്നും ഹിജാബ് ധരിക്കാത്തവര്‍ ബിക്കിനി ധരിക്കാനാഗ്രഹിക്കുന്നവര്‍ മാത്രമാണെന്നാണ് ഇത്തരക്കാരുടെ ധാരണണയെന്നും ജസ്ല മാടശേരി പറഞ്ഞു.  കര്‍ണാടക

More »

കെഎസ്ആര്‍ടിസി ബസിടിച്ചത് അപകടമോ, ഡ്രൈവര്‍ നേരത്തെ നടന്ന വഴക്കിന്റെ പക തീര്‍ത്തതോ ?യാത്രക്കാരുടെ മൊഴിയെടുക്കും ; വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു
തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം. സംഭവത്തില്‍ യുവാക്കളുടെ ബന്ധുക്കള്‍, സംഭവ ദിവസം ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എന്നിവരുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പാലക്കാട് എസ്പിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോ?ഗിച്ചത്. ഡ്രൈവര്‍ക്കെതിരെ ചുമത്തിയത്

More »

പിവി അന്‍വറിന്റെ 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി നടപടികളുമായി ബാങ്ക്
പി വി അന്‍വര്‍ എംഎല്‍എയുടെ ഒരു ഏക്കര്‍ ഭൂമി ജപ്തി ചെയ്യാന്‍ ആക്‌സിസ് ബാങ്ക് . നടപടികളുടെ ഭാഗമായി ബാങ്ക് അന്‍വറിന് ജപ്തി നോട്ടീസ് അയച്ചു. 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി. ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപ്പരസ്യം നല്‍കി. അതേസമയം മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുളള വസ്തുവില്‍ അനുമതിയില്ലാതെ നിര്‍മിച്ച റോപ്‌വേ

More »

കാല്‍നൂറ്റാണ്ടോളം കരുത്തുപകര്‍ന്ന് ഒപ്പം നിന്നു; സഹപ്രവര്‍ത്തകന് മൈജി ഉടമ സമ്മാനമായി നല്‍കിയത് ബെന്‍സ്
ഒരു സ്‌നേഹസമ്മാനത്തിന്റെ കഥയാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ നേടുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ റീട്ടെയില്‍ വ്യാപാര രംഗത്തെ മുന്‍നിരക്കാരായ മൈ ജിയുടെ ചെയര്‍മാനും എംഡിയുമായ എ.കെ.ഷാജി തനിക്കൊപ്പം ജോലി ചെയുന്നയാള്‍ക്ക് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. മൈ ജി ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസര്‍ കോഴിക്കോട് സ്വദേശി സി.ആര്‍.അനീഷിനാണ് ബെന്‍സിന്റെ എസ്‌യുവി ജിഎല്‍എ

More »

സുകുമാര കുറുപ്പിനായി അന്വേഷണം ; ഹരിദ്വാര്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്
സുകുമാര കുറുപ്പിനെ കണ്ടതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് നീളുകയാണ്. ഹരിദ്വാര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ പുറപ്പെടും. പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ വെട്ടിപ്പുറം സ്വദേശി റെന്‍സി ഇസ്മയിലാണ് സുകുമാര കുറുപ്പിനെ കണ്ടെന്ന സംശയവുമായി രംഗത്തെത്തിയത്.

More »

അമ്പലമുക്കില്‍ യുവതിയുടെ കൊലപാതകം; പ്രതി കൊടും കുറ്റവാളി, മുമ്പ് കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊന്നയാള്‍
അമ്പലമുക്കില്‍ സസ്യ നഴ്‌സറി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫിസറെയും ഭാര്യയേയും കൊന്നയാള്‍. ഈ കേസില്‍ വിചാരണ തുടങ്ങുംമുന്‍പാണ് പ്രതി കേരളത്തിലെത്തിയത്. രാജേന്ദ്രന്‍ പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത് ഒരുമാസം മുന്‍പാണ്. ചെടിക്കടയിലെ ജീവനക്കാരിയെ കൊന്നത് മോഷണശ്രമം എതിര്‍ത്തപ്പോഴെന്ന് തിരുവനന്തപുരം സിറ്റി പൊലീസ്

More »

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തല്‍. മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസിയാണ് കൊല നടത്തിയതെന്നും കേസെടുത്തതായും പൊലീസ് അറിയിച്ചു. ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായോ എന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം

More »

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍, മകള്‍ മരിച്ച ശേഷം അമ്മയുടെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദത്തില്‍ ; വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍

തൃശ്ശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി

ഇന്നലെ കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച