പിവി അന്‍വറിന്റെ 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി നടപടികളുമായി ബാങ്ക്

പിവി അന്‍വറിന്റെ 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി നടപടികളുമായി ബാങ്ക്
പി വി അന്‍വര്‍ എംഎല്‍എയുടെ ഒരു ഏക്കര്‍ ഭൂമി ജപ്തി ചെയ്യാന്‍ ആക്‌സിസ് ബാങ്ക് . നടപടികളുടെ ഭാഗമായി ബാങ്ക് അന്‍വറിന് ജപ്തി നോട്ടീസ് അയച്ചു. 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി. ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപ്പരസ്യം നല്‍കി.

അതേസമയം മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുളള വസ്തുവില്‍ അനുമതിയില്ലാതെ നിര്‍മിച്ച റോപ്‌വേ പൊളിച്ചുനീക്കുന്ന നടപടി ഇന്നും തുടരും.

റോപ് വേയും റോപ് വേ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് തുണുകളുമാണ് പൊളിച്ചു നീക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 1,47000 രൂപ ചെലവിട്ടാണ് ഈ പ്രവൃത്തി ചെയ്യുന്നത്. അനുമതിയില്ലാതെ നിര്‍മിച്ച റോപ് വേ 10 ദിവസത്തിനകം പൊളിച്ചു നീക്കാനാകുമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടല്‍.

ഒരു റോപ് വേ പോയാല്‍ രോമം പോകുന്നത് പോലെയെന്നായിരുന്നു പി വി അന്‍വര്‍ ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.




Other News in this category



4malayalees Recommends