കാല്‍നൂറ്റാണ്ടോളം കരുത്തുപകര്‍ന്ന് ഒപ്പം നിന്നു; സഹപ്രവര്‍ത്തകന് മൈജി ഉടമ സമ്മാനമായി നല്‍കിയത് ബെന്‍സ്

കാല്‍നൂറ്റാണ്ടോളം കരുത്തുപകര്‍ന്ന് ഒപ്പം നിന്നു; സഹപ്രവര്‍ത്തകന് മൈജി ഉടമ സമ്മാനമായി നല്‍കിയത് ബെന്‍സ്
ഒരു സ്‌നേഹസമ്മാനത്തിന്റെ കഥയാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ നേടുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ റീട്ടെയില്‍ വ്യാപാര രംഗത്തെ മുന്‍നിരക്കാരായ മൈ ജിയുടെ ചെയര്‍മാനും എംഡിയുമായ എ.കെ.ഷാജി തനിക്കൊപ്പം ജോലി ചെയുന്നയാള്‍ക്ക് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്.

മൈ ജി ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസര്‍ കോഴിക്കോട് സ്വദേശി സി.ആര്‍.അനീഷിനാണ് ബെന്‍സിന്റെ എസ്‌യുവി ജിഎല്‍എ സമ്മാനമായി ലഭിച്ചത്. കാല്‍ നുറ്റാണ്ടോളമായി ഷാജിയോടൊപ്പം നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് അനീഷിനെ ഈ സമ്മാനത്തിനര്‍ഹനാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ജീവനക്കാരുടെ കുടുംബ സംഗമത്തില്‍ സര്‍പ്രൈസായായിരുന്നു അനീഷിനെ തേടി കാര്‍ എത്തിയത്.

മൈ ജി എന്ന ബ്രാന്‍ഡ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഷാജിക്കൊപ്പം ഉണ്ടായിരുന്നയാളാണ് അനീഷ്. മാര്‍ക്കറ്റിങ്, പ്രൊജക്റ്റ് ആന്‍ഡ് മെയിന്റനെന്‍സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത് മുതലുള്ള ഒട്ടേറെ കാര്യങ്ങള്‍ക്കായി മുന്‍നിരയില്‍ നിന്ന വ്യക്തി കൂടിയാണ്

മൈ ജി ജീവനക്കാര്‍ക്ക് കാറുകള്‍ വാങ്ങി നല്‍കുന്നത് ഇതാദ്യമായല്ല എന്നതാണ് ശ്രദ്ധേയം. 2 വര്‍ഷം മുന്‍പ് 6 ജീവനക്കാര്‍ക്ക് ഒരുമിച്ചു കാറുകള്‍ സമ്മാനമായി നല്‍കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നിറഞ്ഞ മനസോടെ ജീവനക്കാര്‍ ജോലിയെടുത്താല്‍ മാത്രമേ ഏതൊരു സ്ഥാപനത്തിനും വളര്‍ച്ചയുണ്ടാകൂ എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. വിദേശയാത്രകള്‍ ഉള്‍പ്പടെ ഒട്ടേറെ ഓഫറുകള്‍ എല്ലാ വര്‍ഷവും ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്.

കോഴിക്കോട് മാവൂര്‍ റോഡിലെ ചെറിയ മുറിയില്‍ ഒരു മൊബൈല്‍ ഷോപ്പുമായിട്ടായിരുന്നു എ.കെ. ഷാജിയെന്ന യുവ സംരംഭകന്റെ തുടക്കം. '3ജി മൊബൈല്‍ വേള്‍ഡ്' എന്നായിരുന്നു പേര്. മറ്റ് പല സംരംഭങ്ങളും തുടങ്ങാന്‍ ഉറ്റവര്‍ പലരും നിര്‍ദ്ദേശിച്ചിരുന്നു. നാളത്തെ ലോകം മൊബൈല്‍ഫോണിലൂടെയാണെന്ന് ഷാജി തിരിച്ചറിയുകയായിരുന്നു.


Other News in this category



4malayalees Recommends