മണലാരണ്യങ്ങളിലെ പൊടിക്കാറ്റ് മൂലമാണ് അവിടെ മുഖം മൂടിയത്; ഇവിടെയോ ? എല്ലാം മതവും പുരുഷ കേന്ദ്രീകൃതമാണ് ; പര്‍ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്നും ജസ്ല മാടശേരി

മണലാരണ്യങ്ങളിലെ പൊടിക്കാറ്റ് മൂലമാണ് അവിടെ മുഖം മൂടിയത്; ഇവിടെയോ ? എല്ലാം മതവും പുരുഷ കേന്ദ്രീകൃതമാണ് ;  പര്‍ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്നും ജസ്ല മാടശേരി
ഇസ്ലാമിക നിയമപ്രകാരം സ്ത്രീകള്‍ക്ക് യാതൊരു വസ്ത്ര സ്വാതന്ത്ര്യവുമില്ലെന്ന് ആക്ടവിസ്റ്റ് ജസ്ല മാടശേരി. വസ്ത്ര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ഇസ്‌ലാമിക വസ്ത്രങ്ങള്‍ക്കായി വാദിക്കുന്നവര്‍ വ്യക്തി സ്വാതന്ത്ര്യത്തെ മനസ്സിലാക്കുന്നവരല്ലെന്നും ഹിജാബ് ധരിക്കാത്തവര്‍ ബിക്കിനി ധരിക്കാനാഗ്രഹിക്കുന്നവര്‍ മാത്രമാണെന്നാണ് ഇത്തരക്കാരുടെ ധാരണണയെന്നും ജസ്ല മാടശേരി പറഞ്ഞു.

കര്‍ണാടക ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജസ്ല. അറബ് രാജ്യങ്ങളില്‍ സ്ത്രീകള്‍ നിഖാബയും ബുര്‍ഖയും ധരിച്ചിരുന്നതിന് അന്നത്തെ സാഹചര്യങ്ങള്‍ മൂലമായിരുന്നെന്നും ജസ്ല മാടശേരി പറഞ്ഞു.

'സ്ത്രീകളുടെ വസ്ത്രധാരണം ഇസ്ലാമില്‍ ഒരു കാലത്തും സ്ത്രീകളല്ല തെരഞ്ഞെടുത്തിട്ടുള്ളത്. ഇസ്ലാം മതപ്രകാരം ഒരു അന്യ സ്ത്രീ അന്യപുരുഷന്റെ നേര്‍ക്ക് നേരിരുന്ന് മുഖം കാണുന്നത് നിഷിദ്ധമാണ്. അതിനായാണ് അവര്‍ ഷട്ടര്‍ അങ്ങിട്ടിരിക്കുന്നത്. പക്ഷെ അതിന്റെ ചരിത്രം പരിശോധിച്ചാല്‍ അറബിനാടുകളില്‍ ഈ മണലാരണ്യങ്ങളില്‍ ജീവിച്ചിരുന്നവര്‍ പൊടിക്കാറ്റും മണല്‍ക്കാറ്റും അടിച്ചപ്പോള്‍ അവര്‍ മുഖം ഒരു ഷാള്‍ കൊണ്ട് മൂടിയിരുന്നു. ആ സാഹചര്യത്തിലെ വസ്ത്രം ഇവിടെ ഇസ്ലാമിന്റെ വസ്ത്രധാരണമാണെന്ന് പറഞ്ഞങ്ങ് നടപ്പാക്കുകയാണ്. അങ്ങനെ പലതും ഉണ്ട്. എല്ലാമെടുത്ത് നോക്കിയാല്‍ തമാശകളാണ്. ഒരു മതം മാത്രമല്ല, എല്ലാം മതവും പുരുഷ കേന്ദ്രീകൃതമാണ്,' ജസ്ല മാടശേരി പറഞ്ഞു.

'നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ് പര്‍ദ. പര്‍ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണ്. എന്റെ ഉമ്മമ്മയൊന്നും പര്‍ദ ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദയുണ്ടായിരുന്നത്. ഇതൊക്കെ പക്ക ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ വന്ന വസ്ത്രമാണ്. കുറെ കാലഘട്ടങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോകള്‍ എടുത്ത് നോക്കിയാല്‍ അറിയാം എത്ര മുസ്ലീം സ്ത്രീകള്‍ തല മറച്ചിരുന്നെന്ന്,'' ജസ്ല മാടശേരി പറഞ്ഞു.

Other News in this category



4malayalees Recommends