യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള ട്രംപിന്റെ കണക്കുകളെ ചോദ്യം ചെയ്ത് വിദഗ്ധര്‍; ട്രംപ് കണക്കുകള്‍ ഊതിപ്പെരുപ്പിച്ചുവെന്ന് ; ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്തിട്ടും വന്മതില്‍ നിര്‍മിക്കാന്‍ ഫണ്ട് നേടാനാവാത്തതില്‍ കടുത്ത വിമര്‍ശനം

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള ട്രംപിന്റെ കണക്കുകളെ ചോദ്യം ചെയ്ത് വിദഗ്ധര്‍;  ട്രംപ് കണക്കുകള്‍ ഊതിപ്പെരുപ്പിച്ചുവെന്ന് ; ഗവണ്‍മെന്റിനെ ഷട്ട് ഡൗണ്‍ ചെയ്തിട്ടും വന്മതില്‍ നിര്‍മിക്കാന്‍ ഫണ്ട് നേടാനാവാത്തതില്‍ കടുത്ത വിമര്‍ശനം
അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കണക്കുകളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്ത് വിദഗ്ദര്‍ രംഗത്തെത്തി.യുഎസിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് ട്രംപ് നിരത്തിയിരിക്കുന്ന കണക്കുകള്‍ വിശ്വാസ്യയോഗ്യമല്ലെന്നും അതേ സമയം ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ഞായറാഴ്ച നിരവധി വിദഗ്ദര്‍ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് തയ്യാറായിട്ടില്ല.

അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്മതില്‍ പണിയുന്നതിന് ഫണ്ട് ലഭിക്കുന്നതിന് കോണ്‍ഗ്രസില്‍ നിന്നും അനുമതി നേടിയെടുക്കുന്നതിനായി യുഎസ് ഗവണ്‍മെന്റിനെ കഴിഞ്ഞ കുറേ ആഴ്ചകളായി ഷട്ട്ഡൗണ്‍ ചെയ്തിട്ടും തന്റെ ലക്ഷ്യം കാണുന്നതില്‍ ട്രംപ് പരാജയപ്പെടുകയും അതിന്റെ പേരില്‍ കടുത്ത വിമര്‍ശനം ട്രംപ് നേരിടുകയും ചെയ്യുന്ന വേളയിലാണ് ഇക്കാര്യത്തില്‍ ഇരട്ടി പ്രഹരമേകിക്കൊണ്ട് വിദഗ്ധര്‍ ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നതും നിര്‍ണായകമാണ്.

യുഎസ് മെക്‌സിക്കോ ബോര്‍ഡര്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരില്‍ മിക്കവരും ക്രിമിനലുകളാണെന്നും ഇവര്‍ ഇവിടേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ട് വരുന്ന ആഭാസന്‍മാരാണെന്നും ട്രംപ് വളരെകാലമായി ആരോപണം ഉന്നയിച്ച് കൊണ്ടിരിക്കുന്നുണ്ട്. 58,000 നോണ്‍ സിറ്റിസണ്‍സ് ടെക്‌സാസ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുവെന്നും 95,000 നോണ്‍ സിറ്റിസണ്‍സ് വോട്ട് ചെയ്യാനായി രജിസ്ട്രര്‍ ചെയ്തുവെന്നും ഞായറാഴ്ച നടത്തിയ ട്വീറ്റില്‍ ട്രംപ് ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ടെക്‌സാസ് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തിയ കണക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ട്രംപ് ഏറ്റവും പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. ഇതിനെതിരെ ടെക്‌സാസിലെ ഡെമോക്രാറ്റുകള്‍ ശക്തമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു.

Other News in this category



4malayalees Recommends