യുഎസ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജ തന്റെ വിമര്‍ശകര്‍ക്കെതിരെ ശക്തമായി രംഗത്ത്; തന്നെ ഹിന്ദു നാഷണലിസ്റ്റ് എന്ന് വിളിക്കുന്നത് അടിസ്ഥാനരഹിതമെന്ന് തുളസി ഗബാര്‍ഡ്; മാതൃരാജ്യമായ യുഎസിനോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യുന്നത് വംശീയതയെന്ന്

യുഎസ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജ തന്റെ വിമര്‍ശകര്‍ക്കെതിരെ ശക്തമായി രംഗത്ത്; തന്നെ ഹിന്ദു നാഷണലിസ്റ്റ് എന്ന് വിളിക്കുന്നത് അടിസ്ഥാനരഹിതമെന്ന് തുളസി ഗബാര്‍ഡ്; മാതൃരാജ്യമായ യുഎസിനോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യുന്നത് വംശീയതയെന്ന്
തന്നെ ' ഹിന്ദു നാഷണലിസ്റ്റ്' എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കടുത്ത തിരിച്ചടിയുമായി യുഎസിലെ ഇന്ത്യന്‍ വംശജയായ ലോമേയ്ക്കര്‍ തുളസി ഗബാര്‍ഡ് രംഗത്തെത്തി. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വുമണാണ് തുളസി.ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹിന്ദുവെന്ന ബഹുമതിയും ഇവര്‍ക്ക് സ്വന്തമായുണ്ട്. ഇതിന് പുറമെ നാല് പ്രാവശ്യം ലോ മേയ്ക്കറായി ഇവര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

താന്‍ ഇന്ത്യന്‍ വംശജയും ഹിന്ദു വിശ്വാസിയുമാണെന്ന പേരില്‍ തനിക്ക് മാതൃരാജ്യമായ യുഎസിനോടുള്ള കൂറിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള വിമര്‍ശനം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് തുളസി ആരോപിക്കുന്നത്.ഇത് തീര്‍ത്തും വംശീയത നിറഞ്ഞ നീക്കമാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഞായറാഴ്ച റിലീജിയസ് ന്യൂസ് സര്‍വീസില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദു അമേരിക്കന്‍സിന്റെ വോട്ട് തനിക്ക് ലഭിക്കരുതെന്ന വ്യക്തമായ അജണ്ടയോടെയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തനിക്കെതിരെ ഉയര്‍ത്തിക്കൊണ്ട് വന്നിരിക്കുന്നതെന്നും തുളസി കുറ്റപ്പെടുത്തുന്നു. 2020ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം ജനുവരി 11നായിരുന്നു ഈ 37 കാരി പ്രഖ്യാപിച്ചിരുന്നത്. ഇന്ന് തന്നെ ഹിന്ദു നാഷണലിസ്‌റ്റെന്ന് വിളിച്ച് ആരോപിക്കുന്നവര്‍ നാളെ മറ്റുള്ളവര്‍ക്കെതിരെ മുസ്ലീം നാഷണലിസ്റ്റ്, ജാപ്പാനീസ് നാഷണലിസ്റ്റ്, ആഫ്രിക്കന്‍ നാഷണലിസ്റ്റ് തുടങ്ങിയ ആരോപണങ്ങളുമായി രംഗത്ത് വരില്ലേയെന്നും അവര്‍ ചോദിക്കുന്നു. ഹിന്ദു വംശജയായ തനിക്ക് യുഎസിനോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യുന്നവര്‍ എന്ത് കൊണ്ടാണ് ഹിന്ദുവല്ലാത്ത നേതാക്കന്‍മാരുടെ സത്യസന്ധതയില്ലായ്മ ചോദ്യം ചെയ്യാതിരിക്കുന്നതെന്നും തുളസി തന്റെ വിമര്‍ശകരോട് ചോദിക്കുന്നു.

Other News in this category



4malayalees Recommends