ഇല്ലിനോയി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ഇല്ലിനോയി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റായിരുന്ന ജോയി ചെമ്മാച്ചേലിന്റേയും, പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ മാതാവ് തങ്കമ്മ പണിക്കരുടേയും ദേഹവിയോഗത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അടിയന്തര യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.


സീനിയര്‍ വൈസ് പ്രസിഡന്റ് റോയി മുളങ്കുന്നത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കലാസാംസ്‌കാരിക രംഗങ്ങളില്‍ ജോയി നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, തന്റെ നേതൃപാടവത്തിലൂടെ ഐ.എം.എ നേടിയ പുരോഗതിയെപ്പറ്റിയും മുക്തകണ്ഠം പ്രശംസിച്ച് സംസാരിച്ചു.


1930കളില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ച തങ്കമ്മ പണിക്കര്‍ യാഥാസ്ഥിതിക ഓര്‍ത്തഡോക്‌സ് കുടുംബങ്ങളില്‍ നിന്നും ആദ്യമായി സംഗീത മേഖലയിലേക്ക് കടന്നുവന്ന പ്രഥമ വനിതയാണെന്നു റോയി മുളങ്കുന്നം അനുസ്മരിച്ചു.


യോഗത്തില്‍ സുനേന ചാക്കോ, സാം ജോര്‍ജ്, രാജു പാറയില്‍, വന്ദന മാളിയേക്കല്‍, തോമസ് ജോര്‍ജ്, പ്രവീണ്‍ തോമസ്, ജെയ്ബു കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, ഷാജന്‍ ആനിത്തോട്ടം, കുര്യന്‍ വിരുത്തിക്കുളങ്ങര എന്നിവരും അനുശോചനം രേഖപ്പെടുത്തി.

Other News in this category



4malayalees Recommends