സൗദിയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസ് ; രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി

സൗദിയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസ് ; രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി
സൗദിയില്‍ വെച്ച് ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ രണ്ടു പേരുടെ വധ ശിക്ഷ നടപ്പാക്കി. കേസിലെ പ്രതികള്‍ ഇന്ത്യന്‍ വംശജര്‍ തന്നെയായിരുന്നു. സൗദിയുടെ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരിഫ് ഇമാമുദ്ദീന്‍ എന്ന വ്യക്തിയാണ് സൗദിയില്‍ കൊല ചെയ്യപ്പെട്ടത്. ആരിഫിനെ മോഷണ ലക്ഷ്യത്തോടെയാണ് രണ്ടു പേര്‍ ചേര്‍ന്ന് കൊന്നത്. ഹര്‍ജിത് സിങ് റാം, കുമാര്‍ പ്രകാശ് എന്നിവരാണ് ആരിഫ് ഇമാമുദ്ദീനെ കൊലപ്പെടുത്തിയത്. ആരിഫിനെ കൊലപ്പെടുത്തി അയാളുടെ ലോറിയും മറ്റ് സാധനങ്ങളും പ്രതികള്‍ കൈക്കലാക്കി. ആരിഫിനെ പിന്നീട് വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു.

Other News in this category



4malayalees Recommends